ലോകം ജല ദൗര്‍ലഭ്യതയുടെ ഭീതിതമായ അവസ്ഥയിലേക്ക്; ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ലോകം ജല ദൗര്‍ലഭ്യതയുടെ ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ഇത്തരുണത്തില്‍ നാം ജല സംരക്ഷണത്തിന്റെ ഉത്തമ മാതൃകകളായിത്തീരണമെന്നും മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. പാഴാക്കിക്കളയുന്ന ഓരോ തുള്ളി ജലത്തിനും കനത്ത വില നല്‍കേണ്ടി വരുമെന്നും ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുടുംബത്തെയും സമൂഹത്തെയും ത്വര്യപ്പെടുത്താന്‍ നാം മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഅ്ദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ ജല സംരക്ഷണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്ദിന്‍ അക്കാദമി വൈനനിയത്തിന്റെ ഭാഗമായി ഇരുനൂറ് കേന്ദ്രങ്ങളില്‍ ജലസംരക്ഷണ പ്രതിജ്ഞ സംഘടിപ്പിക്കും. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു.

മലപ്പുറം സ്വലാത്ത് നഗറില്‍ മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ ജലസംരക്ഷണ കാമ്പയിന്‍ ഉദ്ഘാടനം മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിക്കുന്നു.
അനുസ്മരണ സംഗമം, വിര്‍ദുല്ലാത്വീഫ്, മുള് രിയ്യ, സ്വലാത്ത്, തഹ്്ലീല്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്കെത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി. ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സിദ്ധീഖ് ഹസനി കൈപ്പമംഗലം, സിറാജുദ്ധീന്‍ അഹ്‌സനി കൊല്ലം, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications