കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍പ്പറ്റയിൽ ലോക ഹോമിയോപ്പതി ദിനാചരണം; ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ക‌്യാംപുകൾ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഡോ സാമുവല്‍ ഹാനിമാന്റെ 264-ാമത് ജന്മദിനം ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ജില്ലാ ഹോമിയോപ്പതി വകുപ്പും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ വൈന്‍ഡ് വാലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ എസ് സുഹാസ്, ഹാനിമാന്‍ അനുസ്മരണ പ്രതിജ്ഞ നല്‍കി.

 homeo

ജില്ലയിലെ സീനിയര്‍ ഹോമിയോപ്പതി ഡോക്ടര്‍മാരെ ജില്ലാ പഞ്ചായത്ത് ആരോഗ്യ സമിതി അദ്ധ്യക്ഷ എ ദേവകി ആദരിച്ചു. ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ കെ സജി പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി മെയ് 17 മുതല്‍ 21 വരെ കൊച്ചിയില്‍ നടക്കുന്ന ആയുഷ് കോണ്‍ക്ലേവിന് മുന്നോടിയായും ലോക ഹോമിയോപ്പതി ദിനാചരണം പ്രമാണിച്ചും ജില്ലയില്‍ ഏപ്രില്‍ 12 മുതല്‍ മെഗാ മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യബോധവല്‍ക്കരണ സെമിനാറുകളും കൗണ്‍സിലിംഗ് ക്ലാസുകളും ആരോഗ്യ വിജ്ഞാന ബോധവല്‍ക്കരണ പ്രദര്‍ശനങ്ങളും നടത്തും.

നേരത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹോമിയോ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. വിവിധ രോഗങ്ങള്‍ക്കുള്ള ഹോമിയോ ചികിത്സയും മരുന്നുമെല്ലാം പരിചയപ്പെടുത്തുന്ന അത്തരം ക്യാംപുകള്‍ നിരവധി പേര്‍ക്ക് ഉപകാരപ്രദമായിരുന്നു. ഹോമിയോ പതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാംപുകളിലും വന്‍പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

പൂപ്പൽ ചാനൽ പോലും ചെയ്യാത്ത പണി! ചർച്ചയിൽ വെള്ളം കുടിപ്പിച്ചതിന് പ്രമോദ് രാമനെ കടന്നാക്രമിച്ച് ബൽറാം

English summary
world homeopathy day held in kalpatta organized by ayush mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X