വേള്‍ഡ് മലയാളീസ് ഏകതാ ദിവസ് സംഘടിപ്പിച്ചു
കൊച്ചി: ഗ്ലോബല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് പ്രവാസി മലയാളീസിന്റെ ആഭിമുഖ്യത്തില്‍ വേള്‍ഡ് മലയാളീസ് ഏകതാ ദിവസ് സംഘടിപ്പിച്ചു. കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്ക് പി.സി.ജോര്‍ജ് എം.എല്‍.എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
ദുബായിലെ കലാസാംസ്‌ക്കാരികവാണിജ്യ രംഗത്തെ പ്രമുഖ വ്യക്തിത്വമായ ജെ.ജെ.ജലാലിന് സാമൂഹ്യസേവനത്തിനുള്ള പ്രവാസി പത്മനിധി പുരസ്‌കാരം നല്‍കി ആദരിച്ചു. ഒമാന്‍ സ്വദേശി ജുമാ റമദാന്‍ മാരിയര്‍ അല്‍ ഉമൈരി ട്രഡീഷണല്‍ ഫിസീഷ്യന്‍ അവാര്‍ഡിന് അര്‍ഹനായി.

ഒ.വൈ അഹമ്മദ് ഖാന്‍, ഷറഫ് പാഴേരി, ഫാദര്‍ മാര്‍ട്ടിന്‍ തൈപറമ്പില്‍, ഹംസാ കോയ, പ്രംസണ്‍ പാഴൂര്‍ തുടങ്ങിയവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. അബ്ദുല്‍ മജീദ് പറക്കാടന്‍, കുഞ്ഞുമോന്‍ കാഞ്ഞിരത്തിങ്കല്‍, സന്തോഷ് കേട്ടേത്ത് യു.എ.ഇ, ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പണ്ഡിറ്റ് വിജയ് സത്സന്റെ ഗസല്‍ സന്ധ്യയും അരങ്ങേറി.












Click it and Unblock the Notifications