Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃദിനത്തിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് മകൻ.. സമാനതകളില്ലാത്ത ക്രൂരത

കണ്ണൂര്‍: ലോകമാതൃ ദിനത്തില്‍ കണ്ണൂര്‍ ചാവശ്ശേരി സ്വദേശിയായ സതീശന്‍ സ്വന്തം അമ്മയ്ക്ക് നല്‍കിയത് ഒരിക്കലും മറക്കാനാവാത്ത സമ്മാനമാണ്. അതിക്രൂരമായ മരണം. മാതൃദിനത്തില്‍ അമ്മയായ പാര്‍വ്വതിയമ്മയെ മകന്‍ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് ചാവശ്ശേരി സ്വദേശികള്‍.

സതീശനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് സതീശനെ പ്രേരിപ്പിച്ചത് എന്താണ് എന്ന് വ്യക്തമായിട്ടില്ല. നാടിനെ കണ്ണീരണിയിച്ച സംഭവം ഇങ്ങനെയാണ്:

അമ്മയെ മകൻ കൊലപ്പെടുത്തി

അമ്മയെ മകൻ കൊലപ്പെടുത്തി

ചാവശ്ശേരി വലിയപറമ്പ് വെമ്പടിച്ചാലിലെ കരിയാടന്‍ പാര്‍വ്വതി അമ്മ എന്ന 86കാരിയെ ആണ് മകനായ സതീശന്‍ എന്ന 41കാരന്‍ കൊലപ്പെടുത്തിയത്. സതീശന്‍ പാര്‍വ്വതിയമ്മയുടെ ഏക മകനാണ്. സതീശനും പാര്‍വ്വതിയമ്മയും അല്ലാതെ വീട്ടില്‍ മറ്റാരും താമസിക്കുന്നില്ല. സതീശന്റെ ഭാര്യയായ ഇരട്ടി സ്വദേശിനി നിഷ രണ്ട് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. ആര്യ, സൂര്യ എന്നീ രണ്ട് പെണ്‍മക്കളാണ് സതീശനുള്ളത്.

ആർഎസ്എസ് പ്രവർത്തകൻ

ആർഎസ്എസ് പ്രവർത്തകൻ

നിഷയുടെ മരണശേഷം മക്കള്‍ രണ്ട് പേരും അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്. ചെങ്കല്‍ ക്വാറിയില്‍ കല്ല് കൊത്ത് യന്ത്രത്തിന്റെ ഡ്രൈവറാണ് സതീശന്‍. ഇയാള്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയാണ് സതീശനെന്ന് നാട്ടുകാര്‍ പറയുന്നു. എല്ലാ ദിവസവും ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി അമ്മയെ തല്ലുക പതിവായിരുന്നുവെന്നും അയല്‍ക്കാര്‍ അടക്കമുള്ളവര്‍ പറയുന്നു.

മദ്യലഹരിയിൽ ആക്രമണം

മദ്യലഹരിയിൽ ആക്രമണം

മാസങ്ങള്‍ക്ക് മുന്‍പ് പാര്‍വ്വതിയമ്മയെ വഴക്കിനിടയില്‍ മുറ്റത്തേക്ക് സതീശന്‍ തള്ളിയിട്ടിരുന്നു. മദ്യലഹരിയിലായിരുന്നു ആക്രമണം. അന്ന് പാര്‍വ്വതിയമ്മയുടെ കാലൊടിഞ്ഞിരുന്നു. മാതൃദിനമായിരുന്ന ഞായറാഴ്ച വൈകിട്ടോട് സതീശന്‍ മദ്യപിച്ച് വീട്ടിലെത്തി. പതിവ് പോലെ അമ്മയുമായി വഴക്കിട്ടു. വഴക്കും ബഹളങ്ങളും പതിവായത് കൊണ്ട് തന്നെ അയല്‍ക്കാര്‍ ആരും തന്നെ ശ്രദ്ധിക്കാന്‍ പോയില്ല.

അമ്മയെ കൊന്നെന്ന്

അമ്മയെ കൊന്നെന്ന്

കഴുത്ത് ഞെരിച്ചാണ് അമ്മയെ സതീശന്‍ കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം വീടിന് തൊട്ടടുത്ത് തന്നെ താമസിക്കുന്ന പിതൃസഹോദരന്റെ വീട്ടിലെത്തി. അമ്മയെ താന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ഒരു കൂസലും കൂടാതെ സതീശന്‍ വീട്ടുകാരെ അറിയിച്ചു. കൊലപാതക വിവരം പോലീസിനെ വിളിച്ച് അറിയിക്കാന്‍ പോലീസ് സ്‌റ്റേഷനിലെ നമ്പറും സതീശന്‍ അച്ഛന്റെ സഹോദരനോട് ആവശ്യപ്പെട്ടു.

സതീശൻ അറസ്റ്റിൽ

സതീശൻ അറസ്റ്റിൽ

അപ്പോഴാണ് പാര്‍വ്വതിയമ്മ കൊല്ലപ്പെട്ടതായി മറ്റുള്ളവര്‍ അറിയുന്നത്. ഉടന്‍ തന്നെ അയല്‍ക്കാര്‍ സതീശന്റെ വീട്ടിലെത്തി. വീടിനകത്ത് നിലത്ത് വീണ് കിടക്കുകയായിരുന്നു പാര്‍വ്വതിയമ്മ. ഉടനെ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പാര്‍വ്വതിയമ്മയെ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സതീശനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ അതിക്രൂരമായി കൊലപ്പെടുത്താന്‍ സതീശനെ പ്രേരിപ്പിച്ചത് എന്താണ് എന്നത് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+