കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏപ്രില്‍ 26ന് ഹോണ്‍ ഹര്‍ത്താല്‍!!! ഹോണ്‍ മുഴക്കാതെ ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്ന് മന്ത്രി....

ശബ്ദ മലിനീകരണം കുറയ്ക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ഏപ്രിലിലെ അവസാന ബുധനാഴ്ച അന്താരാഷ്ട്ര ശബ്ദ മലിനീകരണ ബോധവത്ക്കരണ ദിനമായി ആചരിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: അന്താരാഷ്ട്ര ശബ്ദ മലിനീകരണ ബോധവത്ക്കരണ ദിനമായ ഏപ്രില്‍ 26ന് ഹോണ്‍ ഹര്‍ത്താല്‍ ആചരിക്കും. ശ്രമകരമാണെങ്കിലും അന്നേ ദിവസം പരമാവധി ഹോണ്‍ മുഴക്കാതെ ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ 26 ഹോണ്‍ വിമുക്ത ദിനത്തിന്റെ മുന്നോടിയായി ഐഎംഎ സംഘടിപ്പിച്ച വാഹന പ്രചരണജാഥ ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബ്ദ മലിനീകരണത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും, എല്ലാവരും ഈ യജ്ഞത്തില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഹോണ്‍ വിമുക്ത ദിനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സൈക്കിള്‍ റാലി മുല്ലക്കര രത്‌നാകരന്‍ ഫഌഗ് ഓഫ് ചെയ്തു.

vehicle

ലോകവ്യാപകമായി ശബ്ദമലിനീകരണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശബ്ദ മലിനീകരണം കുറയ്ക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ഏപ്രിലിലെ അവസാന ബുധനാഴ്ച അന്താരാഷ്ട്ര ശബ്ദ മലിനീകരണ ബോധവത്ക്കരണ ദിനമായി ആചരിക്കുന്നത്. ഏപ്രില്‍ 26ന് ഹോണ്‍ വിമുക്ത ദിനമായി ആചരിക്കാനും ആഹ്വാനമുണ്ട്.

English summary
April 26 World noise pollution awareness day, horn harhal will follow on that day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X