കായിക മന്ത്രിയുടെ നാട്ടില്‍ ലോകോത്തര താരം!! ഇനിയും അവഗണിക്കരുത് ഹനാനെ... പുതിയ യാത്രയ്ക്ക്

മലപ്പുറം: മുഹമ്മദ് ഹനാന്‍ പുതിയ യാത്രയ്ക്ക് ഒരുങ്ങുകയാണ്... പഞ്ചാബിലെ പാട്യാലയിലേക്ക്. ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ടീമിന്റെ ക്യാമ്പില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് കിട്ടി. 24ന് സഹോദരനും കോച്ചുമായ മുഹമ്മദ് ഹര്‍ഷാദിനൊപ്പം പുറപ്പെടും. ഹര്‍ഡില്‍സ് ലോക റാങ്കിങ്ങില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനായ ഈ മിടുക്കന്റെ പേരിലാകും ഒരു പക്ഷേ, ഇനി കായിക കേരളം അറിയപ്പെടുക.

മലപ്പുറം താനൂരിലെ ദേവധാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ഹനാന്‍ കെനിയിലെ നെയ്‌റോബിയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയുടെ യശസ് ലോകനെറുകയിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുള്ള ഈ താരത്തിന് പക്ഷേ, സര്‍ക്കാരിന്റെ മതിയായ പിന്തുണ ലഭിച്ചില്ല എന്നത് കഷ്ടമാണ്. നാട്ടിന്‍പുറത്തെ ഇടവഴികളിലും റോഡിലും പരിശീലനം നേടിയാണ് ഈ കുതിപ്പ് എന്നറിയുമ്പോള്‍ ആരും അത്ഭുതപ്പെടും. ഹനാനും കോച്ച് ഹര്‍ഷാദും വണ്‍ ഇന്ത്യയുമായി സംസാരിക്കുന്നു...

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

1

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡയില്‍ നടന്ന സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലിറ്റിക്‌സ് മീറ്റില്‍ 13.80 സെക്കന്റിലാണ് ഹനാന്‍ ഓടിയെത്തി സ്വര്‍ണം നേടിയത്. ഇതാണ് ലോകോത്തര താരമായി മാറാന്‍ ഹനാന് വഴിയൊരുക്കിയത്. ഹര്‍ഡില്‍സ് ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്താണ് മുഹമ്മദ് ഹനാന്‍. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ മൈക്കല്‍ ജാന്‍ ഡെബിര്‍, ഇസ്മായില്‍ മുജാഹിദ് എന്നിവര്‍ കഴിഞ്ഞാല്‍ ലോക റാങ്കിങില്‍ മൂന്നാമന്‍ ഹനാന്‍ ആണ്.

2

സഹോദരനും കോച്ചുമായ ഹര്‍ഷാദ് ആണ് ഹനാനിലെ കായിക താരത്തെ പുറത്തെത്തിച്ചത്. 12 വയസ് മുതല്‍ സഹോദരനാണ് ഹനാനെ പരിശീലിപ്പിക്കുന്നത്. വേണ്ടത്ര സൗകര്യങ്ങളില്ലാതെയാണ് ഇത്രയും കാലം ഈ ലോകനിലവാരമുള്ള താരം പരിശീലിച്ചത് എന്നറിയുമ്പോള്‍ ആരും അതിശയിക്കും. അടുത്ത കാലത്താണ് തിരൂര്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലേക്ക് പരിശീലനം മാറ്റിയത്.

3

പാട്യാല ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടി എന്നറിഞ്ഞതോടെ മണ്ഡലം എംഎല്‍എ കൂടിയായ കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ഹനാന് ഒരു ലക്ഷം രൂപയുടെ കിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇത് ഹനാന് കൈമാറും. കുറച്ചുകൂടി സൗകര്യങ്ങളില്‍ പരിശീലനം നേടിയാല്‍ അത് പ്രകടനത്തില്‍ തെളിയുമെന്ന പ്രതീക്ഷ ഹനാനും ഹര്‍ഷാദും പങ്കുവെക്കുന്നു.

4

കണ്ണൂരില്‍ നടന്ന സംസ്ഥാന കായിക മേളയില്‍ നൂറ്റ് മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഹനാന്‍. പഞ്ചാബില്‍ നടന്ന ദേശീയ സ്‌കൂള്‍ കായിക മേളയില്‍ റെക്കോഡോടെ മൂന്നാം സ്ഥാനം കിട്ടി. 2017ല്‍ സൗത്ത് സോണില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടി. അസമിലെ ഗുവാഹത്തിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ മെഡല്‍ ലഭിച്ചതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടായിരുന്നു കാലിക്കറ്റ് സര്‍വകലാശാല ഗ്രൗഡിലെ പ്രകടനം.

5

ഗുവാഹത്തിയിലെ പ്രകടനം ആര്‍മി റിക്രൂട്ട് ചെയ്യാന്‍ കാരണമായി. മദ്രാസ് റെജിമെന്റല്‍ സെന്ററില്‍ ഹവില്‍ദാറായി ജോലി കിട്ടുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ കഴിഞ്ഞു. എഴുത്തുപരീക്ഷ കൂടി കഴിഞ്ഞാല്‍ ജോലിയില്‍ പ്രവേശിക്കാം. ഇതിനിടെയാണ് പാട്യാലയിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ ക്ഷണം വന്നിരിക്കുന്നത്. സ്വന്തം ചെലവിലാണ് പട്യാല യാത്ര. നല്ലൊരു സ്‌പോണ്‍സറെ കിട്ടിയാല്‍ കൂടുതല്‍ ഉയരങ്ങള്‍ കയറാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഹനാനുണ്ട്.

6

കെനിയിലെ ലോക അത്‌ലറ്റിക്‌സ് കഴിഞ്ഞാല്‍ 2024ലെ ഒളിംപിക്‌സ് ആണ് ഹനാന്റെ ലക്ഷ്യം. പരിശീലക കോഴ്‌സ് പൂര്‍ത്തിയാക്കിയ സഹോദരന്‍ ഹര്‍ഷാദ് കൂടെയുള്ള ധൈര്യമാണ് ഹനാന്. ഒമ്പത് വര്‍ഷമായി കോച്ചിങ് രംഗത്തുള്ള ഹര്‍ഷാദിന് കീഴില്‍ കൂടുതല്‍ മിടുക്കന്‍മാര്‍ പരിശീലനം നടത്തുന്നുണ്ട്. ഗുജറാത്തില്‍ നിന്നും യുപിയില്‍ നിന്നും ഹര്‍ഷാദിന്റെ പരിശീലനം തേടി താരങ്ങള്‍ എത്തിക്കഴിഞ്ഞു. ഹര്‍ഷാദ് തന്നെ കോച്ചായി വേണമെന്ന് ഹനാന്‍ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

7

ഹര്‍ഡില്‍സില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച താരം ഹനാനാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെ പരാജയപ്പെടുത്തി നെയ്‌റോബിയില്‍ കിരീടം ചൂടണം എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള ദൗത്യം. കേരളത്തില്‍ നിന്ന് ഹനാന്‍ മാത്രമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകുന്നത്. പാട്യാലയില്‍ 10 ദിവസത്തെ ക്യാമ്പ് കഴിഞ്ഞാല്‍ കോച്ച് മാറിയേക്കും. എങ്കിലും സഹോദരന്‍ തന്നെ കോച്ചായി വേണമെന്നാണ് ഹനാന്റെ ആവശ്യം. നാട്ടുകാരനായ കായിക മന്ത്രി വി അബ്ദുറഹ്മാന്‍ സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്.

മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+