കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമാശയല്ല ഡിങ്കമതം, സ്പൂഫ് അല്ല ഡിങ്കോയിസം... ഡിങ്കമത മഹാസമ്മേളനം സൂപ്പര്‍ ഹിറ്റ്

Google Oneindia Malayalam News

കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ പറഞ്ഞ് മാത്രം കേട്ടിരുന്ന ഡിങ്കോയിസ്റ്റുകളെ നേരിട്ട് കണ്ടപ്പോള്‍ കോഴിക്കോട്ടുകാര്‍ അല്‍പം ഒന്ന് അമ്പരന്നിരുന്നു. മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ലോകത്തിലെ ആദ്യ ഡിങ്ക മഹാ സമ്മേളനം തുടങ്ങിയപ്പോള്‍ പലരുടേയും അമ്പരപ്പൊക്കെ മാറി.

ആക്ഷേപ ഹാസ്യമാണെന്നും സ്പൂഫ് ആണെന്നും മുഖ്യധാര മാധ്യമങ്ങള്‍ ഡിങ്കോയിസത്തെക്കുറിച്ച് പറയുമ്പോള്‍ അത് അംഗീകരിയ്ക്കാന്‍ ഡിങ്കോയിസ്റ്റുകള്‍ തയ്യാറല്ല. ഡിങ്കോയിസം ഒരു മതമാണെന്നും അതിന് അതിന്റേതായ അടിസ്ഥാന തത്വങ്ങളുണ്ടെന്നും ഡിങ്കോയിസ്റ്റുകള്‍ അവകാശപ്പെടുന്നു..

മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ എന്തായാലും നിറഞ്ഞുകവിഞ്ഞു. ഡിങ്ക മത മഹാസമ്മേനത്തിന്റെ വിശേഷങ്ങള്‍ അറിയാം.

ആദിമ മതം

ആദിമ മതം

അതിപുരാതനവും ആദിമ മതവും ആയ ഡിങ്കോയിസം എന്നാണ് തങ്ങളുടെ മതത്തെ ഡിങ്കോയിസ്റ്റുകള്‍ വിശേഷിപ്പിയ്ക്കുന്നത്. ഡിങ്കനാണ് ഏക ദൈവം.

ആ ബാലമംഗളം അല്ല, ഇത്

ആ ബാലമംഗളം അല്ല, ഇത്

വിശുദ്ധ ബാലമംഗളം എന്ന് എന്ന് പറയുന്നത് ദ്വൈവാരികയായ പ്രസിദ്ധീകരിയ്ക്കുന്ന പ്രസിദ്ധീകരണം അല്ല. അത് ചരിത്രാതീതകാലം മുതലേ വാമൊഴിയായി പ്രചരിച്ചുവരുന്നതാണ്.

ശാസ്ത്രമാണ് അടിസ്ഥാനം

ശാസ്ത്രമാണ് അടിസ്ഥാനം

ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഡിങ്കമതത്തിന്റെ എല്ലാ കാര്യങ്ങളും. തെറ്റാണെന്ന് മനസ്സിലായാല്‍ തിരുത്തും.

ഏവരേയും ഞെട്ടിച്ച ചക്കയേറ്

ഏവരേയും ഞെട്ടിച്ച ചക്കയേറ്

പണ്ട് ഒരു ചക്ക വീണ് ആണ് മിട്ടുമുയല്‍ മരിച്ചത്. അതിന് ശേഷം ഡിങ്കോയിസ്റ്റുകള്‍ക്ക് ചക്ക വര്‍ജ്യമാണ്. ചക്കയോടുള്ള കാലങ്ങളായുള്ള പക തീര്‍ക്കലാണ് ചക്കയേറ്. എന്നാല്‍ അത് വെറും അനാചാരമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഡിങ്കമത സമ്മേളനം ചക്കയെ അംഗീകരിയ്ക്കാന്‍ തയ്യാറായി.

ഉപനിഷദ് വ്യാഖ്യാനം

ഉപനിഷദ് വ്യാഖ്യാനം

എല്ലാ മതങ്ങളും ഡിങ്കമതത്തില്‍ നിന്നാണ് ഉണ്ടായത് എന്നാണ് പറയുന്നത്. അത് തെളിയിയ്ക്കുന്ന ഇശോപനിഷദ് വ്യാഖ്യാനവും മത മഹാ സമ്മേളനത്തില്‍ നടന്നു.

 നയരേഖയും അവകാശ പ്രഖ്യാപനവും

നയരേഖയും അവകാശ പ്രഖ്യാപനവും

വെറും തമാശ കളിയല്ല ഡിങ്കമത സമ്മേളനം എന്ന് തെളിയ്ക്കുന്നതായിരുന്നു നയരേഖയും അവകാശ പ്രഖ്യാനവും! 13 ഇന നയരേഖയാണ് സമ്മേളനം അംഗീകരിച്ചത്.

ട്രാഫിക് നിയമമുള്ള മതം

ട്രാഫിക് നിയമമുള്ള മതം

ലോകത്ത് ട്രാഫിക് നിയമങ്ങളെ കുറിച്ച് പരാമര്‍ശിയ്ക്കുന്ന ഏക മതം ഡിങ്കോയിസമാണെന്ന് ഡിങ്കോയിസ്റ്റുകള്‍ അവകാശപ്പെട്ടു.

കപ്പപ്പാട്ട്

കപ്പപ്പാട്ട്

ഡിങ്ക സ്തുതിയും കപ്പപ്പാട്ടും ഡിങ്കമത മഹാസമ്മേളനത്തിന് മാറ്റ് കൂട്ടി. കപ്പപ്പാട്ടും പാടി പ്ലക്കാര്‍ഡുകളും എന്തി ഡിങ്കോയിസ്റ്റുകള്‍ മാനാഞ്ചിറ മൈതാനം പ്രദക്ഷിണം വച്ചു.

English summary
World's first Dink Mega Religious Meet held at Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X