കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്ത്രികക്കൊട്ടാരം തയ്യാര്‍, കാണാന്‍ കുഞ്ഞാലിക്കുട്ടിയെത്തി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോകത്തെ ആദ്യത്തെ മാന്ത്രികക്കൊട്ടാരം എവിടെയെന്ന് ചോദിച്ചാല്‍ മലയാളികള്‍ക്കിനി അഭിമാനത്തോടെ പറയാം... അത് കേരളത്തിലാണെന്ന്. അതെ തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍.

മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയാണ് മാജിക് പ്ലാനറ്റ് അഥവാ മാന്ത്രികക്കൊട്ടാരം തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 31 ന് അക്കാദമി പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

ഞെട്ടിപ്പിക്കുന്ന മാന്ത്രിക വിദ്യകളാണ് മാന്ത്രികക്കൊട്ടാരത്തില്‍ കാത്തുവച്ചിരിക്കുന്നത്. ഷേക്ക്‌സ്പിയറിന്റെ ലോകോത്തര നാടകം ടെമ്പസ്റ്റിന്റെ മാന്ത്രാവിഷ്‌കാരവും ഇവിടെയുണ്ട്. മന്ത്രി കുഞ്ഞാലിക്കുട്ടി ഈ മന്ത്രികക്കൊട്ടാരം കണ്ട് അന്തംവിട്ടുവെന്നാണ് വാര്‍ത്തകള്‍...

മാന്ത്രികക്കൊട്ടാരത്തില്‍

മാന്ത്രികക്കൊട്ടാരത്തില്‍

വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി മാന്ത്രികക്കൊട്ടാരത്തില്‍. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സമീപം.

കണ്ണാടി നോക്കല്ലേ

കണ്ണാടി നോക്കല്ലേ

കണ്ണാടിക്ക് മുന്നിലാണ് ഈ സൈക്കിള്‍. എന്നാല്‍ സൈക്കിളില്‍ കയറി ചവിട്ടാന്‍ തുടങ്ങിയാല്‍ കണ്ണാടിയില്‍ കാണുക അസ്ഥികൂടത്തെയാണ്.

കാലാന്തരത്തിലൂടെ

കാലാന്തരത്തിലൂടെ

ബിസി അയ്യായിരം മുതലുള്ള ചരിത്രമാണ് ഈ മാന്ത്രിക ഗുഹയില്‍ കാണിക്കുക.

ഇത് മായമോ മറിമായമോ

ഇത് മായമോ മറിമായമോ

ഞാന്‍ ഒന്നല്ലേ ഉള്ളൂ... ബാക്കി ആരൊക്കെയാണ് ഈ അഞ്ച് പേര്‍ എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ സംശയം.

English summary
World's first Magic Planet ready for inauguration at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X