കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂവ് വയനാട്ടില്‍ വിരിഞ്ഞു, വീഡിയോ

Google Oneindia Malayalam News

വയനാട്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുഷ്പമായ അമോര്‍ഫാലസ് ടൈറ്റാനം ഇന്ത്യയില്‍ ആദ്യമായി വയനാട്ടില്‍ വിരഞ്ഞു. പേര്യ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഭീമന്‍ പൂവ് വിരിഞ്ഞത്. എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ പൂവ് വിരിഞ്ഞത്.

കാഴ്ചയില്‍ ചേനയുടെ പൂവാണെന്ന് തോന്നും. ചേന കുടുംബത്തിലെ ഒരു അംഗമാണ് ഈ ചെടി. കുടവിരിഞ്ഞത് പോലെയുള്ള പൂവിന്റെ മേലാപ്പിന് നാലര മീറ്റര്‍ ഉയരമുണ്ട്. ഈച്ചകളെ ആകര്‍ഷിയ്ക്കാന്‍ ചീഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധം ചുറ്റുപാടുമുണ്ടാകും.

amorphousblooms

സുമാത്രയിലെ നിത്യഹരിത വനങ്ങളില്‍ കാണുന്ന ചെടി പേര്യയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെത്തിയത് ജര്‍മ്മനിയില്‍ നിന്നാണ്. ജര്‍മ്മനിയില്‍ നിന്ന് സമ്മാനമായ ലഭിച്ചതാണ് ചെടി.

വര്‍ഷങ്ങളുടെ ഇടവേളകളില്‍ പൂക്കുന്ന പൂവിനായി ഒട്ടേറെപ്പേരാണ് രാത്രിയും പകലും കാത്തിരുന്നത്. ഒന്നോ രണ്ടോ ദിവസത്തെ ആയുസ് മാത്രമാണ് ഈ പൂവിനുള്ളത്.

English summary
World's second largest flower Amorphous blooms in Wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X