കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശമായി മലപ്പുറത്ത് വേള്‍ഡ്കപ്പ് ക്വിസും ഫാന്‍സ് ഡിബേറ്റും നടത്തി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശമായി മലപ്പുറത്ത് വേള്‍ഡ്കപ്പ് ക്വിസും ഫാന്‍സ് ഡിബേറ്റും നടത്തി. റഷ്യന്‍ വേള്‍ഡ് കപ്പിനെ സ്വാഗതം ചെയ്ത് മലപ്പുറം ഫുട്ബാള്‍ ലവേഴ്‌സ് ഫോറവും പ്രീതി സില്‍ക്‌സും ചേര്‍ന്നാണു ചടങ്ങ് സംഘടിപ്പിച്ചത്.
മലപ്പുറം കിഴക്കേതലയില്‍ നടന്ന മല്‍സരത്തില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം പ്രാഥമിക റൗന്റില്‍ നൂറു കണക്കിനു ആളുകള്‍ പങ്കെടുത്തു.

9 പേര്‍ യോഗ്യത നേടിയ ഫൈനല്‍ റൗണ്ടില്‍ കോഴിക്കോട് സ്വദേശി അനുരാജ് ഒന്നാം സ്ഥാനം നേടി. അന്‍ വര്‍ കിഴിശ്ശേരി, ദീപക് കോഴിക്കോട് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാകി. ജവഹര്‍ അലി മലപ്പുറം ആയിരുന്നു ക്വിസ് മാസ്റ്റര്‍. പരിപാടിയുടെ ഉദ്ഘാടനം പ്രീതി സില്‍ക്‌സ് എം.ഡി സിറാജ് നിര്‍വ്വഹിച്ചു. ഫുട്ബാള്‍ ലവേഴ്‌സ് ഫോറം ചെയര്‍മ്മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

സ്‌പോര്‍ട്ട്‌സ് ലേഖകന്‍ ജാഫര്‍ ഖാന്‍, ഷിനാസ് പ്രീതി, ഷക്കീല്‍ പുതുശ്ശേരി, സമീര്‍ പണ്ടാറക്കല്‍, മുസ്തഫ പള്ളിത്തൊടി, ഷറഫു പാണക്കാട്, നിയാസ് കുട്ടശ്ശേരി, സൈഫു , നൗ ഷാദ് മന്നേങ്ങല്‍, സച്ചിന്‍ പണിക്കര്‍, നജ്മുദ്ദീന്‍ കല്ലാമൂല, സാഹിര്‍, മുജീബ് വാറങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


മലപ്പുറം ഫുട്ബാള്‍ ലവേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മലപ്പുറത്തു നടത്തിയ ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തിന് ശേഷമാണ് വേള്‍ഡ് കപ്പിന്റെ ചരിത്രത്തെ ആസ്പദമാക്കിയുള്ള ക്വിസ് മല്‍സരവും റഷ്യന്‍ വേള്‍ഡ് കപ്പ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ഫാന്‍സ് ഡിബേറ്റും നടത്തിയത്. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മലപ്പുറം കിഴക്കേതലയില്‍ എസ്.ബി.ഐ. ബാങ്ക് പരിസരത്ത് വെച്ച് വേള്‍ഡ് കപ്പിന്റെ ചരിത്രത്തെ ആസ്പദമാക്കി ക്വിസ് മല്‍സരവും റഷ്യന്‍ വേള്‍ഡ് കപ്പ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ഫാന്‍സ് ഡിബേറ്റും സംഘടിപ്പിച്ചത്.

debate

മലപ്പുറത്തു നടന്ന വേള്‍ഡ്കപ്പ് ക്വിസ് മത്സരത്തില്‍നിന്ന്

ഫാന്‍സ് ഡിബേറ്റില്‍ അര്‍ജ്ജന്റീന, ബ്രസീല്‍, ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍,ഇംഗ്ലണ്ട്, ബെല്‍ജിയം, സൗദി അറേബ്യ, തുടങ്ങിയ വിവിധ ടീമുകളുടെ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തങ്ങളുടെ ടീമുകളുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു.


കഴിഞ്ഞ മേയ് 13നു മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ വെച്ചു ഇതെ സംഘാടകര്‍ നടത്തിയ ആര്‍ജന്റീന-ബ്രസീല്‍ പ്രതീകാത്മക മത്സരം വന്‍ വിജയമായിരുന്നു. കോട്ടപ്പടി സ്‌റ്റേഡിയം നിറഞ്ഞുകവിയുകയും ആരാധകര്‍ ആര്‍പ്പുവിളികളുമായി എത്തുകയുംചെയ്തിരുന്നു. മലപ്പുറത്തെ ഫുട്‌ബോര്‍ ജ്വരം കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരുചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍ മലപ്പുറത്തുകാരുടെ ആവേശം കണക്കിലെടുത്ത് നടത്തിയ പരിപാടിയില്‍ കോഴിക്കോട് ജില്ലയില്‍നിന്നടക്കമുള്ളവര്‍ പങ്കെടുത്തു.

English summary
worldcup quiz and fans debate conducted in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X