കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗിയെ പുഴുവരിച്ച സംഭവം; ഡയപ്പർ മാറ്റാതെ കിടത്തിയത് 22 ദിവസം, പ്രാഥമികറിപ്പോർട്ട് മന്ത്രിക്ക് കൈമാറി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന വ്യക്തിയെ പുഴുവരിച്ചെന്ന് പരാതി കഴിഞ്ഞ ദിവമായിരുന്നു ഉയര്‍ന്നുവന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കൊവിഡ് പോസിറ്റീവായ വ്യക്തിയെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് ദേഹമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്. വീണ് പരിക്കേറ്റ് ചികിത്സ തേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. സംഭവത്തില്‍ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പുഴുവരിച്ച നിലയില്‍

പുഴുവരിച്ച നിലയില്‍

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അനില്‍ കുമാറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടില്‍ എത്തിയതിന് പിന്നാലെ അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഉറവിടം തേടിയപ്പോഴാണ് ദേഹത്ത് പുഴക്കള്‍ നുരയ്ക്കുന്നത് കണ്ടെത്തിയത്. മേലാസകലം മുറുവുകളുമുണ്ട്. കഴുത്തിലിട്ടിരിക്കുന്ന കോളര്‍ ഉരഞ്ഞ് തലപൊട്ടിയപ്പോള്‍ ആ മുറിവിലും പുഴുക്കള്‍ ഉണ്ടായിരുന്നു.

ഒരു മാസത്തെ ചികിത്സ

ഒരു മാസത്തെ ചികിത്സ

ആശുപത്രിയിലെ ഒരു മാസത്തെ ചികിത്സയില്‍ അനില്‍ കുമാറിന്റെ ശരീരം എല്ലും തോലുമായ അവസ്ഥയിലായിരുന്നു. കൊവിഡ് വാര്‍ഡിലേക്ക് കയറ്റുവരെ ആരോഗ്യവാനായിരുന്ന ഒരാളെ ഈ അവസ്ഥയില്‍ കാണുമ്പോള്‍ ഭക്ഷണം ശരിയായ രീതിയില്‍ നല്‍കിയിരുന്നോ എന്നുള്ള കാര്യവും വീട്ടുകാര്‍ സംശയിക്കുന്നു. ഇതേ തുടര്‍ന്നാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാന്‍ കുടുംബം നിര്‍ബന്ധിതരായത്.

ഡയപ്പര്‍ മാറ്റാതെ 22 ദിവസം

ഡയപ്പര്‍ മാറ്റാതെ 22 ദിവസം

കൊവിഡിനെ ഭയന്ന് ആശുപത്രിയിലെ ജീവനക്കാര്‍ അച്ഛനെ തിരിഞ്ഞു നോക്കിയില്ലെന്ന് മകള്‍ അഞ്ജന പറയുന്നു. 22 ദിവസത്തിനിടെ ഡയപ്പര്‍ പോലും മാറ്റിയിട്ടില്ലെന്ന് മകള്‍ ആരോപിക്കുന്നു. ഈ മാസം 6നാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്ന് കൊവിഡ് വാര്‍ഡിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ ധരിച്ച ഡയപ്പര്‍ പിന്നീട് മാറ്റിയിട്ടില്ലെന്നാണ് പരാതി.

അന്വേഷണം നടത്തി

അന്വേഷണം നടത്തി

അനില്‍ കുമാറിന്റെ ദേഹത്ത് പുഴുവരിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമ്മിഷണറും വിശദമായ അന്വേഷണം നടത്തി. ഒക്ടോബര്‍ 20ന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

Recommended Video

cmsvideo
Kerala government tightened controls due to Covid 19 | Oneindia Malayalam
പ്രാഥമിക റിപ്പോര്‍ട്ട്

പ്രാഥമിക റിപ്പോര്‍ട്ട്

അതേസമയം, അനില്‍ കുമാറിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എംഎസ് ഷര്‍മദ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ റംല ബീവിക്ക് നല്‍കി. ഈ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയെന്ന് ഡോ റംല ബീവി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ 10 ജീവനക്കാര്‍ക്ക് ഇതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കൊവിഡ് രോഗിയുടെ ദേഹമാസകലം പുഴുവരിച്ച നിലയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതികൊവിഡ് രോഗിയുടെ ദേഹമാസകലം പുഴുവരിച്ച നിലയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....

കര്‍ഷകരെ അനുനയിക്കാന്‍ നീക്കവുമായി ബിജെപി; പഞ്ചാബില്‍ തുടക്കം; എട്ടംഗ സമിതി രൂപീകരിച്ചുകര്‍ഷകരെ അനുനയിക്കാന്‍ നീക്കവുമായി ബിജെപി; പഞ്ചാബില്‍ തുടക്കം; എട്ടംഗ സമിതി രൂപീകരിച്ചു

 62 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം, 4 മണിക്കൂറിനിടെ 80472 പുതിയ കേസുകൾ 62 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം, 4 മണിക്കൂറിനിടെ 80472 പുതിയ കേസുകൾ

English summary
Worms all over the Covid patient body; Preliminary report handed over to Health Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X