Get Updates
Get notified of breaking news, exclusive insights, and must-see stories!

പോഷകാഹാര കുറവുള്ള കുട്ടികള്‍ക്ക് അമൃതം പൊടി വിത്ത് 'പുഴു'!

പാലക്കാട്: കുട്ടികള്‍ക്ക് പോഷകാഹാരം തയ്യാറാക്കേണ്ട ഗോതമ്പില്‍ നിറയെ പുഴുക്കള്‍. അട്ടപ്പാടിയില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം തയ്യാറാക്കാനായി എഫ്‌സിഐയില്‍ നിന്ന് നല്‍കിയ ഗോതമ്പിലാണ് നിറയെ പുഴുക്കളെ കണ്ടത്.

അഗളി താവളത്ത് അമൃതം ഫുഡ് എന്ന പേരിലുള്ള കുടുംബശ്രീ യൂണിറ്റില്‍ രാവിലെ എത്തിച്ച എട്ട് ടണ്‍ വരുന്ന ഒരു ലോഡ് ഗോതമ്പിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞു നിര്‍ത്തി.

Wheat

അതേസമയം, ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പാലക്കാട് എംപി, എംബി രാജേഷ് പറഞ്ഞു. ഉത്തരവാദികളായ എഫ്‌സിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കു നല്‍കാനാണ് അമൃതം എന്ന ബ്രാന്‍ഡില്‍ പ്രത്യേക ആഹാരക്കൂട്ട് തയ്യാറാക്കി നല്‍കുന്നത്. അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+