ആരാധനാലയങ്ങളിലെ നിയന്ത്രണം; മലപ്പുറം കളക്ടറുടെ വിശദീകരണം ഇങ്ങനെ
മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരരുത് എന്ന ഉത്തരവില്‍ വിശദീകരണവുമായി മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിക്കുമെന്നും ആ യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കുക എന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്. മതനേതാക്കളുമായും ഓണ്‍ലൈന്‍ വഴി രാഷ്ട്രീയ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു. ജില്ലയിലെ ജനങ്ങളുടെ സുരക്ഷിതത്വം പരിഗണിച്ചാണ് ഇത്തരം തീരുമാനം എടുത്തത് എന്നും കളക്ടര്‍ വിശദീകരിച്ചു.

തലസ്ഥാനത്ത് മുഖ്യമന്ത്രി വിഷയത്തില്‍ നല്‍കിയ പ്രതികരണം ഇങ്ങനെയാണ്- മലപ്പുറം ജില്ലയില്‍ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മത-രാഷ്ട്രീയ നേതാക്കളുമായി ആലോചിച്ച് എടുത്ത തീരുമാനം ആണ്. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. ശേഷമാണ് തീരുമാനം എടുത്തതെന്ന് കളക്ടറില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിലായിരിക്കും എടുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍
ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരു സമയം ഒത്തുചേരരുത് എന്നാണ് വെള്ളിയാഴ്ച പറത്തിറങ്ങിയ കളക്ടറുടെ ഉത്തരവ്. പ്രാര്‍ഥന വീടുകളില്‍ നിര്‍വഹിക്കണം. ബന്ധുവീടുകളില്‍ ഒത്തുചേരരുതെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ. കളക്ടറുടെ തീരുമാനം സംബന്ധിച്ച് അറിയില്ലെന്നാണ് ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്. ജനപ്രതിനിധികളായി ഇടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ ടിവി ഇബ്രാഹീം, പി അബ്ദുല്‍ ഹമീദ്, അഡ്വ,. എം ഉമ്മര്‍, സി മമ്മൂട്ടി എന്നിവര്‍ പങ്കെടുത്തിരുന്നു. കളക്ടര്‍ തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് മതസംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാലാഖയെ പോലെ തിളങ്ങി തേജസ്വി മാഡിവാഡയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications