കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമാലി ചിന്നപ്പാറക്കുടി റോഡിന് ശാപമോക്ഷമില്ല ദുരിതത്തില്‍ കഴിയുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍..

  • By Desk
Google Oneindia Malayalam News

അടിമാലി: ഇത് അടിമാലി ചിന്നപ്പാറക്കുടി റോഡാണ്. ആദിവാസികളടക്കം നിരവധി ആളുകള്‍ സഞ്ചരിക്കുന്ന ഈ റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അറ്റക്കുറ്റ പണികള്‍ നടത്തുമെന്ന് ബന്ധപ്പെട്ട അധികാരികള്‍ പറയുമ്പോഴും വെള്ളത്തില്‍ വരച്ച വരപ്പോലെ വാക്കുകളില്‍ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള റോഡ് കുടികളിലേക്കെത്തുന്നതിനുള്ള ഏക മാര്‍ഗമാണ്.

ഇടുക്കി ജില്ലയിലെ ആദ്യകാല റോഡുകളിലൊന്നുമാണ് ഈ റോഡ്. കുന്നത്തായ ചേരുവുകളിലൂടെ കാല്‍നടയായി വീട്ടു സാധനങ്ങളടക്കം എത്തിക്കാനും ഈ ജനത പാടുപെടുകയാണിപ്പോള്‍. നിലവില്‍ ഓട്ടോറിക്ഷപോലും ഓട്ടം വിളിച്ചാല്‍ വഴിമോശമായതിനാല്‍ ഇതിലെ എത്താറില്ലെന്നാണ് പ്രദേശവസികള്‍ പറയുന്നത്. ചീപ്പുമാര്‍ഗം കൂട്ടമായാണ് പലപ്പോഴും ആളുകള്‍ അടിമാലിയിലേക്ക് എത്തുന്നത്.

news

രാത്രികാലങ്ങളിലടക്കമുള്ള യാത്രയാണ് ഏറെ ദുരിതം, ആശുപത്രി സൗകര്യങ്ങള്‍ക്കായി എത്തേണ്ടത് അടിമാലിയിലായതിനാല്‍ രാത്രിക്കാലങ്ങളില്‍ അടിയന്തരമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ വളരെയധികം പ്രയാസം അനുഭവിക്കുന്നതായി ഇവര്‍ പറയുന്നു. സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികളും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മഴ ശക്തി പ്രാപിച്ചതോടെ അപകരടകരമായ സാഹചര്യങ്ങളിലാണ് ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കുളില്‍ പോകുന്നത്. എത്രയും വേഗം റോഡിന്റെ അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ മുന്നോട്ട് വെയ്കകുന്നത്.

English summary
Worst condition of Chinnaprakkudi road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X