കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് സി ആണെന്ന് കരുതി ഫയലുകള്‍ നല്‍കുന്നില്ലെന്ന് ഉപലോകായുക്ത

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ക്കോഴ കേസ് പരിഗണിക്കവെ ജസ്റ്റിസ് കെ പി ബാലചന്ദ്രന്റെ പരാമര്‍ശം. എസ് സി ആണെന്ന് കരുതിയാണോ കേസുകള്‍ തരാത്തതെന്ന് ഉപലോകായുക്ത. ബാര്‍ കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് കെ പി ബാലചന്ദ്രന്റെ പരാമര്‍ശം. താന്‍ പട്ടിക ജാതിക്കാരനാണോ എന്നായിരുന്നു ചോദ്യം.

മന്ത്രിമാരായ കെ ബാബുവിനും കെ എം മാണിക്കുമെതിരെ രണ്ടു കേസുകളാണ് ലോകായുത്ക്തയുടെ പരിഗണനയില്‍ വന്നത്. എന്നാല്‍ ഇതില്‍ മാണിക്കെതിരായ നാലുസെറ്റ് രേഖകള്‍ പരാതിക്കാരന്‍ ജസ്റ്റിസ് പയസ് കുര്യാക്കോസിന് നല്‍കിയതാണ് ബാലചന്ദ്രനെ പ്രകോപിപ്പിച്ചത്.

bar

ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് സമന്‍സ് അയക്കുന്നതിനെ ചൊല്ലിയും ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ തര്‍ക്കമുണ്ടായി്. എന്നാല്‍ സമന്‍സ് അയക്കാന്‍ തീരുമാനമായത് ലോകായുക്തയ്ക്കാണ്.

പട്ടിക ജാതിക്കാരെ ഉപലോകായുക്ത അപമാനിച്ചെന്ന് കോണ്‍ഗ്രസ്സ് നേതാവ് പന്തളം സുധാകരന്‍ പ്രതികരിച്ചു. ഉപലോകായുക്തക്കെതിരെ കേസെടുക്കണമെന്നും സുധാകരന്‍ പറഞ്ഞു.

English summary
would not provide bar case file to upalokayuktha said justice k.P Balachandran. he think that is an sheduled caste so he not get any file from bar case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X