കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂർ പൂരം ആരാധകനാണ്, ഇത്തവണ പൂരപ്പറമ്പിൻ്റെ നാലയലത്ത് പോവുകയില്ലെന്ന് അശോകൻ ചെരുവിൽ

Google Oneindia Malayalam News

തൃശൂർ: തൃശൂർപ്പൂരം നടത്തിപ്പ് വിഷയത്തിൽ ജനകീയാഭിപ്രായം ഉയർന്നു വരണമെന്ന് എഴുത്തുകാരൻ അശോകൻ ചെരുവിൽ. ജനക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തണമെന്ന് അശോകൻ ചെരുവിൽ ആവശ്യപ്പെട്ടു.

അശോകൻ ചെരുവിലിന്റെ കുറിപ്പ് വായിക്കാം: '' ഒരു മാസം മുമ്പാണ്, അതായത് മാർച്ച് 15നാണ് തൃശൂർപ്പൂരം ആഘോഷമായി നടത്തുവാൻ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ തീരുമാനമുണ്ടായത്. കോവിഡ് മഹാമാരിയെ സംബന്ധിച്ചേടത്തോളം അന്നത്തെ അവസ്ഥയല്ല ഇന്നുള്ളത്. രാജ്യത്തും സംസ്ഥാനത്തും ജില്ലയിലും അതിരൂക്ഷമായ സാഹചര്യമാണുള്ളത്. അതുകൊണ്ട് ജനക്കൂട്ടം ഒഴിവാക്കി കഴിഞ്ഞ വർഷത്തേപ്പോലെ ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തുവാൻ ഉത്തരവാദപ്പെട്ടവർ സന്മനസ്സു കാണിക്കണം.

ഇന്നത്തെ സാഹചര്യത്തിൽ പൂരം ആഘോഷമായി നടത്തുന്നതിന് എതിരായ ജനവികാരം ഉയർന്നു വരുന്നുണ്ട് എന്നതിൽ സന്തോഷമുണ്ട്. അഭിവന്ദ്യരായ സാംസ്കാരിക നായകരുടെ പ്രസ്താവന വന്നു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഉചിതമായ സംവാദം നടക്കുന്നുണ്ട്. പോര. ഇനിയും ജനകീയാഭിപ്രായങ്ങൾ ഉയർന്നുവരണം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർടികൾ അഭിപ്രായം തുറന്നു പറയാൻ മടി കാണിക്കരുത്. തങ്ങൾ അധികാരത്തിൽ വന്നാൽ ആചാരങ്ങൾ ലംഘിക്കുന്നവരെ തന്ത്രിയെ കോടതിയാക്കി വിചാരണ ചെയ്ത് തൂക്കിക്കൊല്ലുമെന്ന് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച ഒരു രാഷ്ട്രീയകക്ഷിയും മുന്നണിയും ഇവിടെയുണ്ട്.

POORAM

പൂരം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഈയിടെ അവർ സത്യഗ്രഹം നടത്തിയിരുന്നു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള കോടതി വിധിയെ ആദ്യം അനുകൂലിക്കുകയും പിന്നീടതിനെ സംസ്ഥാന സർക്കാരിനെതിരായ സുവർണ്ണാവസരമായിക്കണ്ട് നാട്ടിൽ കലാപമുണ്ടാക്കുകയും ചെയ്ത മറ്റൊരു കക്ഷി ഉണ്ട്. അവരെല്ലാം ഈ സന്ദർഭത്തിൽ കൃത്യമായ അഭിപ്രായം പറയാൻ തയ്യാറാവണം. കാരണം മതവിശ്വാസത്തിൻ്റെ പേരിലുള്ള ഒരു സംഘർഷത്തെ - 'നാമജപ' കലാപം, നാളികേരമേറ്, വാഹനം തടയൽ, വധഭീഷണി, വീടുകയ്യേറ്റം, തീവെപ്പ്, അന്യമതവിദ്വേഷപ്രചരണം തുടങ്ങിയ കലാപരിപാടികളെ - സഹിക്കാൻ കഴിയുന്ന അവസ്ഥയിലല്ല ഇന്നത്തെ നമ്മുടെ സാമൂഹ്യ സാഹചര്യം.

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

ഏതാണ്ട് ഒന്നരക്കൊല്ലമായി മനുഷ്യൻ പുറത്തിറങ്ങാനോ പഠിക്കാനോ പണിയെടുക്കാനോ ആവാതെ നീറിപ്പുകയുകയാണ്. ആശങ്കകൾ അന്തമില്ലാതെ നീണ്ടുപോകുന്നു. മനുഷ്യനെ അറിയാത്ത മതരാഷ്ട്രീയം രാജ്യം ഭരിക്കുന്നതു കൊണ്ട് കോവിഡ് പ്രതിരോധം അനുദിനം താളം തെറ്റുകയാണ്. വാക്സിൻ വിതരണം പാടെ പിഴച്ചതുകൊണ്ട് അവസാനത്തെ പ്രതീക്ഷയും അകലുന്നു. കുട്ടിക്കാലം മുതലേ ഇതെഴുന്നയാൾ തൃശൂർ പൂരത്തിൻ്റെ ഒരു ആരാധകനാണ്. ഒരു കാര്യം നേരത്തേ ഉറപ്പിച്ചിട്ടുണ്ട്. പൂരം എങ്ങനെ നടത്തിയാലും ഇല്ലെങ്കിലും ഇത്തവണ ഞാൻ പൂരപ്പറമ്പിൻ്റെ നാലയത്ത് പോവുകയില്ല''.

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

English summary
Writer Asokan Charuvil expresses his stand on Thrissur Pooram in Covid time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X