Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല കഴിവു കുറഞ്ഞ രാഷ്ട്രീയ നേതാവല്ല, പൊരുതി മുറിവേറ്റു തളർന്ന പോരാളി: അശോകൻ ചരുവിൽ

തിരഞ്ഞെടുപ്പ് സർവ്വേകളിൽ എല്ലാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനം അത്ര മെച്ചപ്പെട്ട നിലയിൽ അല്ല. 5 വർഷം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചിട്ടും കോൺഗ്രസിൽ നിന്നുളള മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കൂടുതൽ പേരും ആഗ്രഹിക്കുന്നത് ഉമ്മൻചാണ്ടിയെ ആണ്. അത് കഴിവു കുറഞ്ഞ രാഷ്ട്രീയ നേതാവ് ആയത് കൊണ്ടല്ലെന്ന് എഴുത്തുകാരനായ അശോകൻ ചെരുവിൽ ചൂണ്ടിക്കാട്ടുന്നു. ചെന്നിത്തല പിന്നിൽ പോയതിന് കാരണമുണ്ട്. അശോകൻ ചെരുവിലിന്റെ കുറിപ്പ് വായിക്കാം:

'' ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗ്രാഫ് കുത്തനെ താണുപോയ ഹതഭാഗ്യനായ രാഷ്ട്രീയ നേതാവാണ് രമേശ് ചെന്നിത്തല. റേറ്റിംഗുകളിൽ അദ്ദേഹം ബഹുദൂരം പിന്നിലാണെന്ന് മാത്രമല്ല; നാട്ടിലിറങ്ങി നടക്കാൻ വയ്യാത്ത മട്ടിലാണ് എല്ലായിടത്തു നിന്നും ഏറുകൾ കിട്ടിക്കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലാണെങ്കിൽ ട്രോളും പരിഹാസവും ഇരമ്പുന്നു. അദ്ദേഹം കഴിവു കുറഞ്ഞയാളാണ് എന്ന് വരുത്തി തീർക്കുവാൻ പുറത്തു മാത്രമല്ല; അദ്ദേഹത്തിൻ്റെ പാർടിക്കകത്തും ശ്രമം നടക്കുന്നു.

rc

കഴിഞ്ഞ അഞ്ചു കൊല്ലക്കാലം തന്ത്രപരമായ മൗനം പാലിച്ച ഉമ്മൻ ചാണ്ടിയെ പാർടി നേതൃത്തം തന്നെ സ്ഥാനാരോഹണത്തിന് തയ്യാറാക്കുന്നു. ഇവരൊക്കെ പറയുന്ന പോലെ ചെന്നിത്തല കഴിവു കുറഞ്ഞയാളാണോ? എനിക്കു തോന്നുന്നില്ല. പ്രതിപക്ഷനേതാവ് എന്ന നിലയിൽ അദ്ദേഹത്തിൻ്റെ പെർഫോമൻസ് കഴിഞ്ഞ അഞ്ചു വർഷവും വളരെ മോശമായിരുന്നു എന്നു പറയുന്നവരുണ്ട്. ഒരിക്കലും അതു ശരിയല്ല. വിശ്രമരഹിതമായിട്ടാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. എല്ലാ ദിവസവും പത്രസമ്മേളനങ്ങൾ. നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചു.

"മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം" എന്ന് അദ്ദേഹം ആവശ്യപ്പെടാത്ത ഏതെങ്കിലും ഒരു ദിവസം ഇതിനിടക്ക് കടന്നു പോയിട്ടുണ്ടോ? സത്യത്തിൽ പ്രതിപക്ഷനേതാവ് എന്ന നിലയിൽ നിരന്തരമായി നടത്തിയ ആ പോരാട്ടമാണ് അദ്ദേഹത്തിൻ്റെ ഇമേജിൽ കുറവു വരുത്തിയത് എന്ന് നമ്മൾ ഓർക്കണം. ഇത് സ്വഭാവികമാണ്. ജനങ്ങൾ ആവേശപൂർവ്വം പിന്തുണക്കുന്ന ഒരു സർക്കാരിനെ വിമർശിക്കുന്നയാൾക്ക് ജനപിന്തുണ കുറയും.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

ഈ വസ്തുത തിരിച്ചറിയാൻ പാവം ചെന്നിത്തല സാറിന് കഴിഞ്ഞില്ല. ജനഹിതത്തിനെതിരെയാണ് ആ പാവം അവിരാമം നിന്നു പൊരുതിയത്. നക്ഷത്രം പോലെ തിളങ്ങി നിൽക്കുന്ന ഒരു മുഖ്യമന്ത്രിക്കെതിരെ മറുവശത്ത് നിൽക്കേണ്ടി വന്നതിൽപ്പരം നിർഭാഗ്യം വേറെയില്ല. യുദ്ധങ്ങൾ ഏറെ കണ്ട അനുഭവമുള്ള ഉമ്മൻ ചാണ്ടി അപ്പോഴൊക്കെയും ഞഞ്ഞ പിഞ്ഞ പറഞ്ഞ് ഉറക്കം ഭാവിച്ചു. അവസാനം മണ്ണും ചാരി നിന്നവൻ വന്ന് പ്രമാണിയായി. കഴിവു കുറഞ്ഞ രാഷ്ട്രീയ നേതാവല്ല രമേശ് ചെന്നിത്തല. പൊരുതി മുറിവേറ്റു തളർന്ന ഒരു പോരാളിയാണ് അദ്ദേഹം''.

സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിന് ഇടത് ചായ്‌വ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+