കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലീഗിന്റെ പോക്ക് എങ്ങോട്ടെന്ന് വ്യക്തം.. ആർഎസ്എസ് ഭീകരവാദികൾക്ക് ഇതുണ്ടാക്കുന്ന സൗകര്യം ചെറുതല്ല'

Google Oneindia Malayalam News

തിരുവനന്തപുരം; ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് എന്ന രാഷ്ട്രീയപാർടി അതിൻ്റെ പതനത്തിലേക്ക് പടിയിറങ്ങുന്നതിൻ്റെ സൂചനയാണ് കാഞ്ഞങ്ങാട്ട് ഇന്നലെ നടന്ന രാഷ്ട്രീയ കൊലപാതകം വെളിപ്പെടുത്തുന്നതെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ.ഭീകരസ്വഭാവമുള്ള മതതീവ്ര സംഘങ്ങളുമായി കൂട്ടുചേർന്നതോടെ വലിയൊരു രൂപാന്തരത്തിന് ആ പാർടി വിധേയമായിരിക്കുന്നു.
തങ്ങളുടെ ആധികാരാർത്ഥിയും ഭീകരവാദി ബന്ധവും മൂലം ഒരു സമൂഹത്തിൻ്റെ സ്വൈര്യ ജീവിതമാണ് മുസ്ലിംലീഗ് ഇല്ലാതാക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

മുസ്ലീംലീഗിൻ്റെ പടിയിറക്കം

മുസ്ലീംലീഗിൻ്റെ പടിയിറക്കം

കേരള രാഷ്ട്രീയത്തിൽ
മുസ്ലീംലീഗിൻ്റെ പടിയിറക്കം.
ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് എന്ന രാഷ്ട്രീയപാർടി അതിൻ്റെ പതനത്തിലേക്ക് പടിയിറങ്ങുന്നതിൻ്റെ സൂചനയാണ് കാഞ്ഞങ്ങാട്ട് ഇന്നലെ നടന്ന രാഷ്ട്രീയ കൊലപാതകം വെളിപ്പെടുത്തുന്നത്. ഭീകരസ്വഭാവമുള്ള മതതീവ്ര സംഘങ്ങളുമായി കൂട്ടുചേർന്നതോടെ വലിയൊരു രൂപാന്തരത്തിന് ആ പാർടി വിധേയമായിരിക്കുന്നു.

പാർട്ടിയുടെ പോക്ക്

പാർട്ടിയുടെ പോക്ക്

തങ്ങൾക്ക് മേധാവിത്തമുണ്ടായിരുന്ന മുനിസിപ്പൽ വാർഡുകളിലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അവർ എൽ.ഡി.എഫ്. പ്രവർത്തകരുടെ വീടുകൾ കയറി ആക്രമിച്ചു. ആ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. അതിൻ്റെ തുടർച്ചയായി അവർ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ സഖാവ് ഔഫ് അബ്ദുൾ റഹ്മാൻ്റെ നെഞ്ചിൽ കഠാരയിറക്കി കൊന്നു. എങ്ങോട്ടാണ് ആ പാർടിയുടെ യാത്ര എന്നു വ്യക്തം.

ജനാധിപത്യത്തിന്റെ പക്ഷത്ത്

ജനാധിപത്യത്തിന്റെ പക്ഷത്ത്

ന്യൂനപക്ഷം എന്നതുകൊണ്ട് വേട്ടയാടപ്പെടുന്ന ഒരു സമൂഹത്തിൻ്റെ രക്ഷക്കുവേണ്ടി മതേതര ശക്തികളുമായി ചേർന്നു കൊണ്ട് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന പ്രസക്തി മുൻകാലങ്ങളിൽ ലീഗിനുണ്ടായിരുന്നു. ആ സന്ദർഭങ്ങളിലെല്ലാം മതതീവ്രസ്വഭാവമുള്ള ചില സംഘങ്ങൾ ആ പാർടി വെല്ലുവിളിച്ചിരുന്നു. പക്ഷേ സമചിത്തതയും അറിവും അനുഭവവുമുള്ള നേതാക്കൾ ആ വെല്ലുവിളിയെ അതിജീവിച്ച് പാർടിയെ ജനാധിപത്യത്തിൻ്റെ പക്ഷത്തു തന്നെ നിർത്തി.

ആർ.എസ്.എസ്. ഭീകരവാദികൾക്ക്

ആർ.എസ്.എസ്. ഭീകരവാദികൾക്ക്

ഇന്ന് എങ്ങനെയെങ്കിലും അധികാരത്തിലെത്താനുള്ള ആർത്തി മൂലം കുറെ നേതാക്കൾ തീവ്രവാദികളുടെ വെല്ലുവിളിക്കു മുന്നിൽ ആ പാർടിയെ അടിയറ വെച്ചിരിക്കുകയാണ്. ഇനി തലയറുക്കലും കൈവെട്ടലും ആ മുസ്ലീംലീഗായിരിക്കും നടത്തുക. ഇന്ത്യയിലെ ആർ.എസ്.എസ്. ഭീകരവാദികൾക്ക് ഇതുണ്ടാക്കുന്ന സൗകര്യം ചെറുതായിരിക്കില്ല. കാരണം ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ വർഗ്ഗീയവൽക്കരിക്കുക എന്നത് അവരുടെ അജണ്ടയാണ്.

സ്വൈര്യ ജീവിതമാണ്

സ്വൈര്യ ജീവിതമാണ്

തങ്ങളുടെ ആധികാരാർത്ഥിയും ഭീകരവാദി ബന്ധവും മൂലം ഒരു സമൂഹത്തിൻ്റെ സ്വൈര്യ ജീവിതമാണ് മുസ്ലിംലീഗ് ഇല്ലാതാക്കുന്നത്. ദയവുചെയ്ത് സമാധാന പ്രിയരായ ജനകോടികൾ വിശ്വസിക്കുന്ന മഹത്തായ മുസ്ലീം മതത്തിൻ്റെ പേര് ആ പാർടിയുടെ പേരിൽ നിന്ന് ഒഴിവാക്കാൻ നേതാക്കൾ കരുണ കാട്ടണം.

കൊന്നത് ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകവേ, ലീഗിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയുംകൊന്നത് ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകവേ, ലീഗിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും

'കൊല്ലം ഇങ്ങെടുക്കാന്‍' സുരേഷ് ഗോപി?; മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും'കൊല്ലം ഇങ്ങെടുക്കാന്‍' സുരേഷ് ഗോപി?; മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

രാജ്യത്ത് ഇപ്പോൾ ജനാധിപത്യമില്ല, മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും;രാഹുൽ ഗാന്ധിരാജ്യത്ത് ഇപ്പോൾ ജനാധിപത്യമില്ല, മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും;രാഹുൽ ഗാന്ധി

'സെക്സ് അത്ര വലിയ കുറ്റമാണോ? ഈ വിക്രിയകൾ നാട്ടുകാർ അറിഞ്ഞാൽ ളോഹ ഉപേക്ഷിച്ച് വേറെ ജോലിക്ക് പോയിക്കൂടെ''സെക്സ് അത്ര വലിയ കുറ്റമാണോ? ഈ വിക്രിയകൾ നാട്ടുകാർ അറിഞ്ഞാൽ ളോഹ ഉപേക്ഷിച്ച് വേറെ ജോലിക്ക് പോയിക്കൂടെ'

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
Writer Asokan Charuvil slams Muslim League over the murder of DYFI worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X