വര്‍ഗീയ ധ്രുവീകരണം നടക്കുന്നത് മോദി അധികാരത്തില്‍ വന്നതിനുശേഷമാണെന്ന് ബെന്യാമിന്‍
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സംവിധായകന്‍ മേജര്‍ രവിയെയും വിമര്‍ശിച്ച് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്. രാജ്യത്ത് അസഹിഷ്ണുതയുണ്ടോയെന്ന് ചോദിച്ചതിന് ബെന്യാമിന്‍ പറഞ്ഞതിങ്ങനെ. അസഹിഷ്ണുത മുന്‍പത്തെ സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നിരിക്കാം.
എന്നാല്‍, ഭരണകൂടത്തിന്റെ പിന്തുണയോടെ വര്‍ഗീയ ധ്രുവീകരണം നടക്കുന്നത് നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷമാണെന്നും ബെന്യാമിന്‍ പറഞ്ഞു. സംവിധായകന്‍ മോജര്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെട്ട നടനാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹം പറയുകയുണ്ടായി.

ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച സന്തോഷത്തിലാണ് മോഹന്‍ലാല്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബെന്യാമിന്‍.
രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്‌നേഹവും ബഹുമാനവുമുണ്ടെങ്കിലും രാജ്യസ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ടെന്നായിരുന്നു നേരത്തെ ബെന്യാമന്‍ അഭിപ്രായപ്പെട്ടത്. മോഹന്‍ലാലിന്റെ പല പരാമര്‍ശങ്ങളോടും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications