കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡിനെ നമ്മള്‍ അതിജീവിക്കും, പക്ഷെ ഈ വിഷജീവികള്‍..വളരെ സൂക്ഷിക്കണം; രൂക്ഷവിമര്‍ശനവുമായി ബെന്യാമിൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേടിടുമ്പോള്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്ന ചില മാധ്യമങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്. കോട്ടയത്ത് കൊവിഡ് രോഗം ബാധിച്ച രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ചില സ്വകാര്യ ചാനലുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് ബെന്യാമിന്റെ വിമര്‍ശനം. അനാവശ്യമായ പരിഭ്രാന്തി ഇളക്കി വിട്ട് മറ്റൊരു തമിഴ്‌നാട് മോഡല്‍ സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഈ വിഷ ജന്തുക്കളുടെ ശ്രമം.കോവിഡിനെ നമ്മള്‍ അതിജീവിക്കും. പക്ഷെ ഈ വിഷജീവികള്‍.. വളരെ സൂക്ഷിക്കണമെന്ന് ബെന്യാമിന്‍ പറഞ്ഞു.

Benyamin

ബെന്യാമിന്‍ വിമര്‍ശനം ഉന്നയിച്ച വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. അമേരിക്കയിലെ അടുത്ത ബന്ധു കൊവിഡ് കാലത്ത് നേരിടുന്ന ബുദ്ധിമുട്ട് വിവരിച്ചാണ് ബെന്യാമിന്‍ വിമര്‍ശനം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

Recommended Video

cmsvideo
കേരളം ഞെട്ടിച്ചെന്ന് ബ്രിട്ടീഷ് ദമ്പതികള്‍ | Oneindia Malayalam

എന്റെ വളരെ അടുത്ത ഒരു ബന്ധു ഒരു യൂറോപ്യന്‍ രാജ്യത്ത് നേഴ്‌സ് ആണ്. അവരുടെ ആശുപത്രിയില്‍ അവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഒഴികെ ബാക്കി മുഴുവന്‍ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് പാരസെറ്റമോള്‍ കഴിച്ച് വീട്ടിലിരിക്കാന്‍ പറഞ്ഞു. ഇനി ജോലിക്ക് ചെല്ലാന്‍ കഴിയുന്നവര്‍ക്ക് ജോലിക്കും ചെല്ലാം. അവര്‍ക്ക് മറ്റ് കോവിഡ് രോഗികളെ നോക്കാമല്ലോ. (അമേരിക്കയിലും അങ്ങനെയാണ് നേഴ്‌സുമാര്‍ക്കുള്ള നിര്‍ദ്ദേശം ) ഇവരുടെ ആശുപത്രിയിലെ നേഴ്സുമാര്‍ 14 ദിവസം വീട്ടില്‍ ഇരുന്ന ശേഷം പിന്നീട് ഒരു ടെസ്റ്റുപോലും നടത്താതെ ജോലിയില്‍ തിരികെ പ്രവേശിച്ചു. (മരണം വിതച്ച ഇറ്റലിയിലോ സ്‌പെയ്‌നിലോ അല്ല, രോഗത്തെ കാര്യമായി തടഞ്ഞു നിറുത്തിയ ഒരു രാജ്യത്തെ കഥയാണ് )
അവരുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് വന്നു. അതില്‍ ഒരു രോഗി തന്നെയാണ് ആവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തു പോകുന്നത്. (മാസ്‌ക് ധരിച്ച് ) ആര്‍ക്കും ഒരു പരാതിയും ഇല്ല. ഇപ്പോള്‍ പോലും യൂറോപ്പ് ഇത്രയും ഗൗരവമേ ഈ രോഗത്തിന് നല്‍കിയിട്ടൂള്ളൂ.
ആ സമയത്ത് ഇത്രയും ശ്രദ്ധാപൂര്‍വ്വം ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന നമ്മുടെ സംസ്ഥാനത്ത് എന്താണ് നമ്മുടെ മാധ്യമങ്ങള്‍ ഇവിടെ കാട്ടിക്കൂട്ടുന്നത്? ഒരു രോഗി 20 മിനുട്ട് വീട്ടില്‍ ഇരുന്നു അത്രേ.
അനാവശ്യമായ പരിഭ്രാന്തി ഇളക്കി വിട്ട് മറ്റൊരു തമിഴ്‌നാട് മോഡല്‍ സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഈ വിഷ ജന്തുക്കളുടെ ശ്രമം.
കോവിഡിനെ നമ്മള്‍ അതിജീവിക്കും. പക്ഷെ ഈ വിഷജീവികള്‍.. വളരെ സൂക്ഷിക്കണം.

English summary
Writer Benyamin Criticizes The Media Over Coronavirus In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X