മോഹന്‍ലാലിന്റെ ബ്ലോഗിനെ പരിഹസിച്ച് ബെന്യാമിന്
കൊച്ചി: ബ്ലോഗെഴുതി സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്കിരയായ നടന് മോഹന്‍ലാലിന് എഴുത്തുകാരന് ബെന്യാമിന്റെ പരിഹാസം. പട്ടാളത്തെ സ്നേഹിക്കലാണ് രാജ്യസ്നേഹമെന്നതില് വലിയ അപകടമുണ്ടെന്നു കാട്ടിയാണ് ബെന്യാമിന്റെ ബ്ലോഗ് തുടങ്ങുന്നത്. പട്ടാളക്കാരായ ചരിത്രത്തിലെ വെറുക്കപ്പെട്ടവരുടെ ലിസ്റ്റും ബെന്യാമിന് മോഹന്‍ലാലിനു ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.
രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ടെന്ന് ബെന്യാമിന് പറയുന്നു. എന്നാല്‍ രാജ്യസ്നേഹമെന്നാല്‍ പട്ടാളത്തെ സ്നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സംവിധാനത്തിന്റെ അടിയില്‍ അനുസരണയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണ് പട്ടാളമെന്ന് ബെന്യാമിന് പറഞ്ഞു.

പട്ടാളത്തെ പുകഴ്ത്തിയും അമിതമായ അധികാരം നല്‍കിയും പോന്നിട്ടുള്ള രാജ്യങ്ങള്‍ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നുപെട്ടിട്ടുള്ളത്. അതറിയാന്‍ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. തൊട്ടയല്‍ രാജ്യത്തേക്ക് ഒന്ന് എത്തിനോക്കിയാല്‍ മതി.
എന്നാലും ബ്ലോഗെഴുതിയ ക്ഷീണത്തില്‍ വൈകിട്ട് ഒന്ന് കൂടുമ്പോള്‍ കൊറിച്ചിരിക്കാന്‍ പട്ടാളത്തില്‍ നിന്നും അധികാരത്തിലേക്ക് വന്ന ചില പേരുകള്‍ നല്‍കാം. ചരിത്രം തനിയെ ഓര്‍മ്മ വന്നോളും. ഹിറ്റ്ലര്‍, സദ്ദാം ഹുസൈന്, മുസോളിനി, ഈദി അമീന്, മാര്‍ഷല്‍ ടിറ്റോ, കേണല്‍ ഗദ്ദാഫി, റോണാള്‍ഡ് റീഗന്, ജോര്‍ജ്ജ് ബുഷ് 1, ജോര്‍ജ്ജ് ബുഷ് 2, സിയാവുള്‍ ഹഖ്, പര്‍വേശ് മുഷാറഫ്... എല്ലാവരും ഒന്നാന്തരം 'രാജ്യസ്നേഹികള്‍' ആയിരുന്നെന്ന് ബെന്യാമിന് പറഞ്ഞവസാനിപ്പിക്കുന്നു.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications