ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍; കെഎം ഷാജിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബെന്യാമിന്‍
കൊച്ചി: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍ എന്ന പുതിയ നോവല്‍ സംബന്ധിച്ചാണ് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം, ഉമ്മറത്തെ ചായ പത്തായത്തിലെ പണം, ഹാര്‍ട്ടറ്റാക്ക്- അഭിനയ രീതികള്‍ തുടങ്ങിയ അധ്യായങ്ങള്‍ ഉള്‍പ്പെടുന്നു എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഈ നോവലിന് ജീവിച്ചിരിക്കുന്നതോ ചത്തുപോയതോ ആയ ഏതെങ്കിലുമായി ബന്ധമുണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപ്പൂര്‍വം മാത്രം എന്നും ബെന്യാമിന്‍ കുറിക്കുന്നു.

പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട വേളയില്‍ മൗനം പാലിച്ച ബെന്യാമിന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാരെ ഷാജി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടന്നതിന് പിന്നാലെയാണ് ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ....
പുതിയ നോവൽ :
ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.
അധ്യായങ്ങൾ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാർട്ടറ്റാക്ക് - അഭിനയ രീതികൾ.
9. ഒന്ന് പോടാ ###
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.












Click it and Unblock the Notifications