കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാർ രവി അന്ന് കരിപ്പൂരിനെ കുറിച്ച് നൽകിയ മുന്നറിയിപ്പ്! ശ്രദ്ധ നേടി ബെന്യാമിന്റെ കുറിപ്പ്

Google Oneindia Malayalam News

കരിപ്പൂർ: 18 പേരുടെ ജീവനെടുത്ത കരിപ്പൂർ വിമാനത്താവളത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ചർച്ചകൾ സജീവമാവുകയാണ്. 2010ൽ വൻ ദുരന്തമുണ്ടായ മംഗലാപുരത്തെ വിമാനത്താവളത്തിന് സമാനമായി ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലേത്. കരിപ്പൂർ വിമാനത്താവളത്തിന്റെ അപകട സാധ്യതയെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. വയലാർ രവി വ്യോമയാന മന്ത്രി ആയിരുന്ന കാലത്ത് തന്നെ കരിപ്പൂർ ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച എയർപോർട്ടുകളിൽ ഒന്നാണ് എന്ന് പറഞ്ഞിട്ടുണ്ടെന്ന് ബെന്യാമിൻ ചൂണ്ടിക്കാട്ടുന്നു.

ബെന്യാമിന്റെ കുറിപ്പ്: '' ശ്രീ. വയലാർ രവി വ്യോമയാന മന്ത്രി ആയിരുന്ന കാലത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. 'ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച എയർപോർട്ടുകളിൽ ഒന്നാണ് കരിപ്പൂർ. അത് അടച്ചു പൂട്ടണം എന്നൊരു റിപ്പോർട്ട് വിദഗ്ദ്ധ സമിതിയുടേതായി കിട്ടിയിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ കാരണങ്ങളാൽ അത് പുറത്തു പറയാൻ കഴിയില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് അവിടെ വിമാന അപകടങ്ങൾ ഉണ്ടാവാത്തത്' എന്ന്.

flight

Recommended Video

cmsvideo
ചങ്കാണീ കോഴിക്കോട്ടുകാരും മലപ്പുറംകാരും കണ്ണൂരുകാരും

ആ ഭാഗ്യമാണ് ഇന്നലെ നമുക്ക് നഷ്ടമായത്. ഇനിയെങ്കിലും അതിന്റെ സുരക്ഷയെക്കുറിച്ച് ഗൗരവമായി നാം ചിന്തിക്കണം. അങ്ങനെ ഒരു റിപ്പോർട്ട് ഉണ്ടെങ്കിൽ അത് കണ്ടെടുത്ത് വീണ്ടും പഠിക്കണം. സങ്കുചിതമായ പ്രാദേശിക വാദം വെടിഞ്ഞ് വേണ്ട നടപടികൾ കൈക്കൊള്ളണം. റൺവേയുടെ വികസനം നടക്കണം. സുരക്ഷ വർദ്ധിപ്പിക്കണം. ഭാഗ്യം കൊണ്ടു മാത്രം ഒഴിവാക്കപ്പെടേണ്ട ഒന്നല്ല അപകടങ്ങൾ. ഇനിയും ഒരു അപകടം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല''.

'പെട്ടിമുടിയിലും കരിപ്പൂരും കണ്ടത്, വിശേഷിപ്പിക്കാൻ വാക്കുകളില്ല', ആ മനുഷ്യരെ ചേർത്ത് പിടിച്ച് ഐസക്!'പെട്ടിമുടിയിലും കരിപ്പൂരും കണ്ടത്, വിശേഷിപ്പിക്കാൻ വാക്കുകളില്ല', ആ മനുഷ്യരെ ചേർത്ത് പിടിച്ച് ഐസക്!

മംഗലാപുരത്തെ വിമാന ദുരന്തത്തിന് ശേഷമാണ് ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളുടെ അപകട സാധ്യത വലിയ ചര്‍ച്ചയായത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയെ കുറിച്ച് ഡിജിസിഎ നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. 9 വര്‍ഷങ്ങള്‍ക്കിടെ ചെറിയ 4 അപകടങ്ങള്‍ കരിപ്പൂരിലുണ്ടായിട്ടുണ്ട്. എന്നാലിത് കാര്യമായി എടുത്തില്ലെന്ന വിമര്‍ശനം ശക്തമായി. 2017ലാണ് ചെന്നൈയില്‍ നിന്നുളള വിമാനം റണ്‍വേയില്‍ തെന്നിയത്. 2019ല്‍ വിമാനം തെന്നി ലാന്‍ഡിംഗ് ലൈറ്റില്‍ ഇടിച്ചു. ഇതേ വര്‍ഷം ജിദ്ദ വിമാനം ടയര്‍ പൊട്ടി അപകടത്തില്‍പ്പെട്ടു. എന്നാല്‍ വലിയ ദുരന്തങ്ങളിലേക്ക് ഇതൊന്നും മാറിയിരുന്നില്ല. കരിപ്പൂരില്‍ ഇന്നലെ വിമാനം തീപിടിക്കാഞ്ഞതിനാലാണ് അതിഭീകരമായ ഒരു ദുരന്തം തലനാരിഴയ്ക്ക് വഴി മാറിയത്.

English summary
Benyamin on Ex aviation minister Valayar Ravi's alert about Karipur Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X