ബിജെപി സര്‍ക്കാരല്ല തനിക്ക് പുരസ്കാരം നല്‍കിയത്, എഴുത്തുകാര്‍ ഭീതിയിലാണെന്ന് എം.മുകുന്ദന്
കൊല്ലം: പ്രശസ്ത എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെതിരെ ചലച്ചിത്ര പ്രമുഖരും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിരുന്നു. ചിലര്‍ ഇവരുടെ പ്രതിഷേധത്തെ അനുകൂലിച്ചും എത്തിയിരുന്നു. മറ്റു ചിലര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയതിനെ കൊണ്ട് കാര്യമില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇതേ അഭിപ്രായമാണ് സാഹിത്യകാരന് എം.മുകുന്ദനും പറയാനുള്ളത്.
രാജ്യത്ത് എഴുത്തുകാര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ തിരികെ നല്‍കിയത്. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ തിരിച്ചു നല്കി പ്രയോജനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് എം.മുകുന്ദനും പറയുന്നത്. അക്കാദമി അംഗത്വം രാജിവെക്കാതെ തിരുത്തല്‍ ശക്തിയാവുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസത്തിന്റെ കടന്നുകയറ്റത്തില്‍ രാജ്യത്തെ എഴുത്തുകാര്‍ ഭീതിയിലാണെന്നും അദ്ദേഹം പറയുന്നു. പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനോട് യോജിപ്പില്ല. ബിജെപി സര്‍ക്കാരല്ല തനിക്കും മറ്റു പ്രമുഖര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കിയതെന്നും മുകുന്ദന് വ്യക്തമാക്കി.
പുരസ്കാരത്തിനൊപ്പം ലഭിക്കുന്ന പ്രശസ്തി തിരികെ നല്കാന് കഴിയാത്തിടത്തോളം ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കൊണ്ട് പ്രയോജനമില്ല. ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവര്‍ പോലും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications