• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസനൊക്കെ മുഖത്ത് നോക്കി പറയും, പക്ഷെ നിഖില യുവനടിയല്ലേ... റിസ്‌കാണ്; എം മുകുന്ദന്‍

Google Oneindia Malayalam News

കൊച്ചി: നടി നിഖില വിമലിന്റെ പശു രാഷ്ട്രീയത്തെ സംബന്ധിച്ചുള്ള നിലപാട് കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയില്‍ പശുവിനെ കൊല്ലാം എന്നും ചിലര്‍ താന്‍ ബീഫ് കഴിക്കാം എന്നുമായിരുന്നു നിഖില വിമല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നത്. നിഖിലയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സാഹിത്യകാരന്‍ എം മുകുന്ദനും നിഖില വിമലിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ നിഖില വിമലിനെ പിന്തുണക്കാനുണ്ടായ കാരണം വിശദീകരിക്കുകയാണ് എം മുകുന്ദന്‍. ബിഹൈന്‍ഡ് വുഡ്‌സ് ഐസിനോടായിരുന്നു എം മുകുന്ദന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

1

നിഖിലയുടെ കാര്യം പറയുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി. അതേസമയത്ത് എനിക്ക് വളരെ സന്തോഷവും തോന്നി. കാരണം പൊതുവെ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാഷ്ട്രീയത്തില്‍ അങ്ങനെ രാഷ്ട്രീയമായിട്ടുള്ള അഭിപ്രായങ്ങള്‍ പറയുന്നത് വളരെ അപൂര്‍വമാണ്. കാരണം ആ ഒരു പ്രൊഫഷനില്‍ അത് ബുദ്ധിമുട്ടായിരിക്കും. പ്രേക്ഷകര്‍ രണ്ടായും മൂന്നായും വേര്‍തിരിഞ്ഞ് പോകും. അങ്ങനെ ഉണ്ട്.

'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍

2

ഒരു സിനിമ കാണുന്നത് ഒരുപാട് ആളുകളാണ്. നോവല്‍ വായിക്കുന്ന പോലെ അല്ലല്ലോ. ദശലക്ഷക്കണക്കിന് ആളുകളുണ്ടല്ലോ. അപ്പോള്‍ കുറേ പേരുടെ അപ്രീതി ഇതില്‍ നിന്ന് ലഭിക്കും, ഉണ്ടാക്കാം, നമുക്ക് കിട്ടും. തുറന്ന് അഭിപ്രായം പറഞ്ഞാല്‍. അത് കൊണ്ടാണ് എന്ന് തോന്നുന്നു സിനിമയില്‍ പലരും തുറന്ന് സംസാരിക്കില്ല. ആകെ തുറന്ന് സംസാരിക്കുന്ന ഒരാള്‍ ശ്രീനിവാസനാണ്.

ചുമതലയേറ്റെടുത്ത് ഖാര്‍ഗെ; മുന്നില്‍ നിറയെ വെല്ലുവിളികള്‍ചുമതലയേറ്റെടുത്ത് ഖാര്‍ഗെ; മുന്നില്‍ നിറയെ വെല്ലുവിളികള്‍

3

ശ്രീനിവാസന്‍ പറയേണ്ടത് മുഖത്ത് നോക്കി പറയും. നിഖില അത് പറഞ്ഞത് കൊണ്ട് അതാണ് സന്തോഷമായത്. പ്രത്യേകിച്ച് ഒരു യുവനടിയല്ലേ. വലിയ റിസ്‌കാണ് അങ്ങനെ അഭിപ്രായം പറയുന്നത്. അങ്ങനെ പറഞ്ഞത് കൊണ്ട് എനിക്ക് അത് വലിയ ഇഷ്ടമായി. എഴുത്തുകാര്‍ക്ക് അങ്ങനെ പറയാതിരിക്കാന്‍ പറ്റില്ല. നമുക്ക് നമ്മുടെ രാഷ്ട്രീയമുണ്ടല്ലോ. നിലപാട് എടുക്കാതെ പറ്റില്ല.

ഇനിയും കാത്തിരിക്കേണ്ട... ഗവര്‍ണറെ തെറിപ്പിക്കാന്‍ സര്‍ക്കാര്‍? നിയമോപദേശം ലഭിച്ചു, നീക്കം ഇങ്ങനെ...ഇനിയും കാത്തിരിക്കേണ്ട... ഗവര്‍ണറെ തെറിപ്പിക്കാന്‍ സര്‍ക്കാര്‍? നിയമോപദേശം ലഭിച്ചു, നീക്കം ഇങ്ങനെ...

4

രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ പൊതുവെ എല്ലാവരും ഒരു പാര്‍ട്ടിയായിട്ടാണ് കാണുന്നത്. എന്റെ അഭിപ്രായത്തില്‍ അതൊരു പാര്‍ട്ടിയല്ല. രാഷ്ട്രീയം എന്ന് പറയുന്നത് ആശയവും നിലപാടുമാണ്. സാമൂഹ്യപ്രശ്‌നങ്ങള്‍ വരുമ്പോള്‍ നമ്മളൊരു നിലപാട് എടുക്കുകയാണ് ചെയ്യുന്നത്. അത് കക്ഷിരാഷ്ട്രീയം നോക്കിയല്ല. ഞാന്‍ അങ്ങനെയാണ് ചെയ്യുന്നത് അതുകൊണ്ടാണ് പലപ്പോഴും ഞാന്‍ വിവാദത്തില്‍ ചെന്ന് ചാടുന്നത്.

5

കെ എസ് ടി എ സംസ്ഥാന അധ്യാപക കലോത്സവം ഉദ്ഘാടനം ചെയ്യവെ ആയിരുന്നു എം മുകുന്ദന്‍ നേരത്തെ നിഖില വിമലിനെ പിന്തുണച്ചത്. പശുവിനെ തൊട്ടാല്‍ കലാപമാകുമെന്ന സ്ഥിതി വന്നിരിക്കുകയാണ്. പാവം മൃഗമാണെന്ന് പാഠപുസ്തകത്തില്‍ പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് ഓര്‍ക്കണം എന്നായിരുന്നു മുകുന്ദന്‍ പറഞ്ഞത്.

6

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് ലഭിക്കുന്നത് ശരിയല്ലെന്നും വെട്ടുന്നില്ലെങ്കില്‍ ഒന്നിനേയും വെട്ടരുതെന്നുമായിരുന്നു നിഖില വിമല്‍ പറഞ്ഞത്. ഇത് ശരിയാണ് എന്നായിരുന്നു എം മുകുന്ദന്‍ അഭിപ്രായപ്പെട്ടിരുന്നത്.

English summary
Writer M Mukundan explains why he support Actress Nikhila Vimal on cow politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X