'ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ നിശാന്തിനി ഐപിഎസ് പോകട്ടെ'
കൊച്ചി: കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് സ്ഥലംമാറ്റപ്പെട്ട നിശാന്തിനി ഐപിഎസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. തന്റെ ട്വിറ്ററില്‍ നിശാന്തിനി പോയത് ആശ്വാസകരമാണെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയവരാണ് നിശാന്തിനിയെന്നും എന്‍ എസ് മാധവന്‍ ആഞ്ഞടിച്ചു.
കൊച്ചിയില്‍ വനിതാ ജീവനക്കാരെ ആര്‍ത്തവ പരിശോധന നടത്തിയപ്പോള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞവരാണ് നിശാന്തിനിയെന്ന് എന്‍ എസ് മാധവന്‍ കുറ്റപ്പെടുത്തി. നിശാന്തിനിയുടെ കാലത്ത് കൊച്ചിക്ക് മോശം അവസ്ഥയായിരുന്നു. മയക്കുമരുന്നുണ്ടെന്ന് ആരോപിച്ച് പാര്‍ട്ടികളില്‍ അവര്‍ റെയ്ഡ് നടത്തുകയായിരുന്നെന്ന് മാധവന്‍ പറഞ്ഞു.

കൂടാതെ, വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയിലെ ഹോട്ടലുകളില്‍ വ്യാപകമായ റെയ്ഡ് നടത്തിയതിനെതിരെയും അദ്ദേഹം വിമര്‍ശിച്ചു. ഭീകരമായ രാത്രിയായിരുന്നു കൊച്ചിയിലേത്. ഇത്തരത്തില്‍ റെയ്ഡ് നടത്താനായി പോലീസിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ഒട്ടേറെ പ്രമുഖ ഹോട്ടലുകളില്‍ കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു.
നിശാന്തിനി ഐപിഎസ്സിനെ തൃശൂരിലേക്ക് സ്ഥലം മാറ്റിയത് മയക്കുമരുന്ന് മാഫിയയുടെ സമ്മര്‍ദ്ദം മൂലമാണെന്ന ആരോപണം ഉയരുമ്പോഴാണ് നിശാന്തിനിയുടെ സ്ഥലംമാറ്റത്തില്‍ എന്‍എസ് മാധവന്‍ ആശ്വാസം കൊള്ളുന്നത്. നിശാന്തിനിയെ സ്ഥലം മാറ്റിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications