പശുത്തോല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഇടയ്ക്കയും നിരോധിക്കണമെന്ന് എന്‍എസ് മാധവന്‍
കോട്ടയം: പശുത്തോല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഷൂസും ചെരുപ്പുകളും നിരോധിക്കാന്‍ പറയുന്നതിനോടൊപ്പം വാദ്യോപകരണമായ ഇടയ്ക്കയും ഉള്‍പ്പെടുത്തണമെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. പശുത്തോല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒന്നാണ് ക്ഷേത്രവാദ്യോപകരണമായ ഇടയ്ക്ക. ഇതുമാത്രം ഹൈന്ദവ സംഘടനകള്‍ കാണാതെ പോയോ എന്ന ചോദ്യവുമായാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.
പശുത്തോല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഷൂസും മറ്റു ഉല്‍പ്പന്നങ്ങളും പ്രമുഖ ഓണ്‍ലൈന്‍ വിപണിയായ മിന്ത്ര വില്‍പ്പനയ്‌ക്കെത്തിച്ചതിനെതിരെ ആര്‍എസ്എസ് അനുകൂലികള്‍ രംഗത്തെത്തിയപ്പോഴാണ് എന്‍.എസ് മാധവന്റെ പ്രതികരണം. ഇത്തരം പരാമര്‍ശങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഹിന്ദു ക്ഷേത്രവാദ്യമായ ഇടയ്ക്കയും നിരോധിക്കാന്‍ ഹൈന്ദവ സംഘടനകള്‍ ശ്രമിക്കണമെന്ന് മാധവന്‍ ആവശ്യപ്പെടുന്നു.

ഇടയ്ക്ക നിരോധിക്കണമെന്നാവശ്യവുമായി ഹൈന്ദവ സംഘടനകള്‍ മുന്നിട്ടിറങ്ങട്ടെയെന്ന വിമര്‍ശനവുമായാണ് മാധവന്‍ എത്തിയത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടാന്‍ ഉപയോഗിക്കുന്ന വാദ്യോപകരണമാണ് ഇടയ്ക്ക. പശുവിന്റെ ആമാശയ ഭാഗത്തെ തൊലി കൊണ്ടാണ് ഇവ നിര്‍മ്മിക്കുന്നതെന്ന് പറയപ്പെടുന്നു.
Should also press for ban of Kerala temple percussion instrument idakka whose skin is made from cow's intestine. https://t.co/ldkMpHs7lO
— N.S. Madhavan (@NSMlive) November 12, 2015 ഇതു ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് സാഹിത്യകാരന്‍ എന്‍എസ് മാധവന്റെ ട്വിറ്റര്‍ പോസ്റ്റ് എത്തിയത്. പശുത്തോല്‍ കൊണ്ട് നിര്‍മ്മിച്ച ഷൂസ് വില്‍പ്പന്നയ്‌ക്കെത്തിച്ച മിന്ത്ര ഡോട്ട് കോമിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ആര്‍എസ്എസ് അനുകൂലികള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. കമ്പനി മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications