'എന്റെ കിഡ്‌നി തെളങ്ങണ കണ്ടാ..?'; ചാനലിലെ പരാമര്‍ശത്തില്‍ നവ്യയെ ട്രോളി എന്‍എസ് മാധവന്‍
യോഗയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത് എന്നാണ് നവ്യ നായര്‍ പറയുന്നത്. ഇതിനെ അപ്പോള്‍ തന്നെ മുകേഷ് കളിയാക്കി മറുപടി കൊടുക്കുന്നുമുണ്ട്

കൊച്ചി; നടി നവ്യ നായരുടെ ചാനല്‍ പരിപാടിക്കിടെയിലെ പരാമര്‍ശത്തെ ട്രോളി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. സന്യാസിമാര്‍ ആന്തരികാവയവങ്ങള്‍ കഴുകി വൃത്തിയാക്കി തിരികെ വെക്കുമായിരുന്നു എന്ന പരാമര്‍ശത്തെയാണ് എന്‍ എസ് മാധവന്‍ കളിയാക്കി രംഗത്തെത്തിയത്.
എന്‍ എസ് മാധവന്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ആകെ നവ്യ നായരുടെ പരാമര്‍ശത്തെ ചൊല്ലി ട്രോളുകള്‍ നിറയുകയാണ്. സംഭവം ഇങ്ങനെയാണ്. മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിക്കിടെ ആയിരുന്നു നവ്യ നായരുടെ പരാമര്‍ശം.

സന്യാസിമാര്‍ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകും
' അതായത് അതിനെ കുറിച്ച് ആധികാരികമായിട്ട് ഒന്നും അറിഞ്ഞ് കൂടാ. അത് യോഗയുടെ ഒരു ഭാഗമാണ് എന്ന് വരെ. പണ്ട് ചില വലിയ സന്യാസിമാരൊക്കയെ ഇന്റേണല്‍ ഓര്‍ഗന്‍സ് ഒക്കെ എടുത്ത് പുറത്തിട്ട് ക്ലീന്‍ ചെയ്യുമത്രേ. സത്യായിട്ടും, ഇങ്ങനെ കേട്ടിട്ടുണ്ട് ഞാന്‍.

ശരിയാണ് താന്‍ കണ്ടിട്ടുണ്ടെന്ന് മുകേഷ്
അതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും എനിക്ക് കൂടുതലായിട്ട് അറിയത്തില്ല..' എന്നായിരുന്നു നവ്യ നായര്‍ പറഞ്ഞത്. ഇതോടെ പരിപാടിയിലെ സഹ ജഡ്ജായ നടന്‍ മുകേഷ് ഇത് പരിഹാസരൂപേണ ശരിയാണ് എന്ന് സമ്മതിച്ച് രംഗത്ത് വരികയും ചെയ്തു. ' ഉണ്ട് ഉണ്ട്, ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഒരു ദിവസം രാത്രി കൊല്ലത്ത് സെക്കന്റ് ഷോ കഴിഞ്ഞിട്ട് വഴിയില്‍ കൂടി വന്നപ്പോള്‍ മൂന്ന് സന്യാസിമാര്‍ വെളിയില്‍ കഴുകി കൊണ്ടിരിക്കുന്നു.

'എന്റെ കിഡ്‌നി തെളങ്ങണ കണ്ടാ'
ഞാന്‍ കണ്ടിട്ടുണ്ട്. സത്യവാ..' എന്നായിരുന്നു മുകേഷ് ചിരിയോടെ പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഇതിനിടെയാണ് എന്‍ എസ് മാധവനും ട്രോളുമായി രംഗത്തെത്തിയത്. നവ്യ നായര്‍ പറഞ്ഞത് സംബന്ധിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ട്രോളുമായി എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ' സന്യാസി 1: എന്റെ കിഡ്‌നി തെളങ്ങന കണ്ടാ... സന്യാസി 2: അതൊക്കെ എന്ത്, എന്റെ ലിവര്‍ നോക്കിക്കെ' എന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

ദുര്‍വസാവേ എന്റെ ഉണക്കാനിട്ട ചുവന്ന കിഡ്‌നി കണ്ടോ'
മറ്റ് ചില ട്രോളുകള്‍ ഇങ്ങനെയാണ്.... ''കരള്‍, വൃക്ക പിന്നെ ആമാശയത്തിന്റെ അകവും പുറവും നല്ല പോലെ തേച്ച് കഴുകും, ശ്വാസകോശം സ്പോഞ്ച് അല്ലേ അത് കഴുകില്ല ഞെക്കി പിഴിഞ്ഞ് കറ കളയും'' എന്നാണ് ഒരു ട്രോളില്‍ പറയുന്നത്. രാവണന്‍ ആക്രമിക്കാന്‍ വരുന്നതറിഞ്ഞ അഗസ്ത്യ മുനി ' ദുര്‍വസാവേ എന്റെ ഉണക്കാനിട്ട ചുവന്ന കിഡ്‌നി കണ്ടോ' എന്ന പറയുന്ന ട്രോളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.












Click it and Unblock the Notifications