Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂക്ഷിക്കുക! ലൗ ജിഹാദില്‍ നായന്മാരും ഉണ്ട്, ആ സത്യം ഇന്നലെ കണ്ടെത്തി; പരിഹസിച്ച് സക്കറിയ

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിസി ജോര്‍ജ്, സുരേഷ് ഗോപി, മാണി സി കാപ്പന്‍, ജോസ് കെ മാണി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോള്‍ മറ്റ് ചിലര്‍ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

കൂടാതെ ബിഷപ്പിനെ പിന്തുണച്ച് പാലായില്‍ വിശ്വാസികള്‍ റാലിയും സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സിപിഎം മുതിര്‍ന്ന നേതാവും മന്ത്രിയുമായ വിഎന്‍ വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതും വലിയ വിവാദമായിരുന്നു. എന്നാല്‍ ബിഷപ്പിനെ കണ്ടത് സൗഹൃദത്തിന്റെ പേരിലാണെന്നും വിവാദ പരാമര്‍ശത്തെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നുമാണ് മന്ത്രി അറിയിച്ചത്. എന്നാല്‍ നാര്‍ക്കോട്ടിംഗ് ജിഹാദുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ പോള്‍ സക്കറിയ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

1

സൂക്ഷിക്കുക! ലൗ ജിഹാദില്‍ നായന്മാരും ഉണ്ട് എന്ന കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരിഹാസം. ലൗ ജിഹാദ് വാസ്തവത്തില്‍ തുടങ്ങിയത് നായന്മാരാണെന്ന സത്യം ഞാന്‍ ഇന്നലെ കണ്ടെത്തിയെന്നും ഓര്‍മ്മകള്‍ പുതുക്കാന്‍ വേണ്ടി ഇന്നലെ ബഷീറിന്റെ പ്രേമലേഖനം വായിക്കുമ്പോഴായിരുന്നു അക്കാര്യം കണ്ടെത്തിയതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. പോള്‍ സക്കറിയയുടെ വാക്കുകളിലേക്ക്...

2

സൂക്ഷിക്കുക! ലൗ ജിഹാദില്‍ നായന്മാരും ഉണ്ട്. ബഹു മാനപ്പെട്ട പാലാ ബിഷപ്പിന്റെ സഭയിലെ ഒരു പുരോഹിതന്‍ തന്നെ ലൗ ജിഹാദ് സംബന്ധിച്ച് അദ്ദേഹത്തെ തിരുത്തിക്കഴിഞ്ഞു. ഈഴവരാണ് ക്രിസ്ത്യാനി പെണ്‍കുട്ടികളെ ചോര്‍ത്തുന്നത് എന്നു അദ്ദേഹം വ്യക്തമാക്കി. (ഗൗരിയമ്മ ടി വി തോമസിനെ ചോര്‍ത്തിയത് ഈ ഗൂഡാലോചനയുടെ ഭാഗമായിരു ന്നോ എന്ന് അന്വേഷിക്കേണ്ടതാണ്.) ശ്രീ വെള്ളാപ്പ ള്ളി നടേശന് കൂടുതല്‍ ഉത്തരവാദിത്തങ്ങളായി എന്ന് ചുരുക്കം.

3

എന്നാല്‍ ലൗ ജിഹാദ് വാസ്തവത്തില്‍ തുടങ്ങിയത് നായന്മാരാണെന്ന നടുക്കുന്ന സത്യം ഞാന്‍ ഇന്നലെ കണ്ടെത്തി. ഓര്‍മ്മകള്‍ പുതുക്കാന്‍ വേണ്ടി ഇന്നലെ ബഷീറിന്റെ 'പ്രേമലേഖനം' വായിക്കുകയായിരുന്നു. അപ്പൊളി താ ആ നഗ്‌നസത്യം പുസ്തകത്തിന്റെ ഒന്നാം താളില്‍നിന്നു എന്നെ തുറിച്ചു നോക്കുന്നു! വൈക്കം മുഹമ്മദ് ബഷീര്‍ എന്ന 'വിനീത ചരിത്രകാരന്‍' 1943 -ല്‍ തന്നെ ഈ വാസ്തവം വെളിപ്പെ ടുത്തിയിരിക്കുകയാണ്.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

4

(നായന്മാര്‍ അദ്ദേഹത്തോട് പൊറുക്കട്ടെ! അദ്ദേഹം ഒരു മുസ്ലിം നാമധാരിയാണ് എന്നത് ബിഷപ്പും പൊറുക്കട്ടെ.) 'പ്രേമലേഖന' ത്തിന്റെ ഒന്നാം പേജില്‍ വായിക്കൂ :' പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ --- എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്നഭ്യര്‍ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍.'

5

ചുരുക്കി പറഞ്ഞാല്‍ നായന്മാര്‍ ക്രിസ്ത്യാനികള്‍ക്കെതീരെ ലൗ ജിഹാദ് തുടങ്ങിയിട്ട് ഇന്നേക്ക് 78 കൊല്ലമായി. മന്നത്തു പദ്മനാഭന്‍ എന്ന നല്ല മനുഷ്യന്‍ കേശവന്‍ നായരുടെ പ്രണയലേഖനം വായിച്ചു ഒന്ന് പുഞ്ചിരിച്ചി ട്ട് ആത്മഗതം ചെയ്തിരിക്കാം : അങ്ങനെ വേണം നായന്മാര്‍! മടി പിടിച്ചു ഇരുന്നാല്‍ പോരാ! ഒറ്റ പ്രേമലേഖനത്തിന്മേല്‍ കേശവന്‍ നായര്‍ സാറാമ്മയെ തട്ടിയെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കഷ്ടം!

6

എന്നിട്ടു ആ തല തെറിച്ച ക്രിസ്ത്യാനി പെണ്ണ് കേശവന്‍ നായര്‍ക്ക് കുറെ രൂപയും കൊടുത്ത് ആ നായരുടെ കാലുകളില്‍ ഉമ്മ വച്ചിട്ട് പറയുകയാണ്! 'ഞാനാകുന്നു പ്രേമലേഖനം! യുവതിയാകുന്നു, യുവാവാകുന്നു --- പ്രേമലേഖനം.' (രൂപയുടെ കാര്യം നിങ്ങള്‍ ശ്രദ്ധിച്ചുവല്ലോ. പെണ്ണിനെ മാത്രമല്ല അവളുടെ അപ്പന്‍ അധ്വാ നിച്ചുണ്ടാക്കിയ പൈസയും നായര്‍ കൊണ്ടുപോയി ! ഭയങ്കരം!)
കഴിഞ്ഞില്ല.

7

ആ നായര്‍-പ്രേമലേഖനം അവള്‍ എവിടെയായിരുന്നു സൂക്ഷിച്ചു വച്ചിരുന്നത് എന്ന് കൂടി കേട്ടാല്‍ ബിഷപ്പുമാര്‍ ചെവി പൊത്തിക്കൊണ്ടു ഓടും.
'അവള്‍ ബോഡീസിന്റെ അകത്തു നിന്ന് അനേക കാലത്തെ വിയര്‍പ്പില്‍ കുളിച്ച പുരാതനമായ കടലാസ് എടുത്തു ...'
ഇതില്‍ കൂടുതല്‍ പറയാന്‍ എനിക്ക് ശക്തിയില്ല. ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങള്‍ നായന്മാരെയും സൂക്ഷിക്കണേ. വാസ്തവത്തില്‍ കേരളം ഇനി നിങ്ങള്‍ തന്നെ ഭരിച്ചാല്‍ പോരെ? ഈ മുസ്ലിങ്ങളും ഈഴവരും നായന്മാരുമെല്ലാം ഒരു ബുദ്ധിമുട്ടല്ലേ- പോള്‍ സക്കറിയ ഫേസ്ബുക്കില്‍ കുറിച്ചു.

8

അതേസമയം, പോള്‍ സക്കറിയ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിപ്രായം കമന്റായി പങ്കുവച്ചത്. താങ്കള്‍ ഒരു സത്യക്രിസ്ത്യാനിയാണ്. നായന്മാരുടെ ജിഹാദ് ചികയാന്‍ ബഷീറിലേക്ക് കണ്ണോടിച്ച താങ്കള്‍, കുറേക്കൂടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റ് തോമസോ മറ്റോ കേരളത്തില്‍ കാല് കുത്തുന്നതിന് മുമ്പുള്ള ഒരു കാലത്തേക്ക് കുറിച്ച് കൂടി എഴുതണം. മതപ്രചാരകരിലൂടെ ക്രൈസ്തവരായിത്തീര്‍ന്ന താങ്കള്‍ ഉള്‍പ്പെടുന്നവരുടെ പൂര്‍വ്വികരെക്കുറിച്ച് രണ്ട് വരി എന്നായിരുന്നു ഒരാള്‍ പങ്കുവച്ച കമന്റ്.

കേരളത്തില്‍ വര്‍ധിച്ചു വരുന്ന മുസ്ലിം തിവ്രവാദത്തെയും വര്‍ഗീയതയെയും അങ്ങനെ അങ്ങ് നിസ്സാരമായി ലഘുകരിച്ചു കാണല്ലേ പൊന്നു കറിയച്ചാ...ഗള്‍ഫ് പണത്തിന്റെ പിന്‍ബല ത്തോടെ താലിബാനിസം ഇവിടെയും കൊണ്ടുവരുവാനുള്ള പദ്ധതി ആരംഭിച്ചു തുടങ്ങിയത് വസ്തുതയാണ് നിങ്ങളെന്താ ആ വിപത്തിനെ കുറിച്ച് മൗനം പാലിക്കുന്നത്. സംഘ പരിവാറിനെയും പള്ളിയെയും മാത്രം വിമര്‍ശിച്ചാല്‍ മതിയോ? പേടിച്ചു മുട്ട് വിറക്കുന്നുണ്ടോഅതോ സാമ്പത്തിക നേട്ടത്തിന് വേണ്ടി വല്ല പ്രലോഭനത്തില്‍ പെട്ട് നട്ടെല്ല് പണയപ്പെടുത്തി കഴിഞ്ഞോ?- എന്നായിരുന്നു മറ്റൊരാള്‍ പങ്കുവച്ച കമന്റ്.

Recommended Video

cmsvideo
    Suresh Gopi supports Pala Bishop's narcotics jihad

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+