കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബിക്കെതിരെ, ദിലീപിനെ അവഹേളിക്കാന്‍... അബിയുടെ നായകവേഷം ദിലീപ് തട്ടിയെടുത്തോ? എല്ലാം വ്യാജം

  • By Desk
Google Oneindia Malayalam News

നടനും മിമിക്രി താരവും ആയ അബിയുടെ മരണ ശേഷം ഒരുപാട് വിവാദങ്ങള്‍ പൊങ്ങി വന്നിട്ടുണ്ട്. അബിയെ ചികിത്സിച്ചിരുന്ന വൈദ്യനെ കുറിച്ചുള്ളതാണ് അതില് പ്രധാനം. എന്നാല്‍ എന്തുകൊണ്ട് അബിക്ക് സിനിമയില്‍ വലി ഉയര്‍ച്ച ഉണ്ടായില്ല എന്ന ചോദ്യവും പലരും ഉയര്‍ത്തിയിരുന്നു.

ദിലീപിന്റെ സിനിമ ജീവിതത്തിലെ നിര്‍ണായക വേഷം ആയിരുന്നു മാനത്തെ കൊട്ടാരത്തിലേത്. എന്നാല്‍ ആ വേഷം അബിയില്‍ നിന്ന് തട്ടിയെടുത്തതായിരുന്നു എന്ന രീതിയില്‍ ചില ആക്ഷേപങ്ങളും ഉയര്‍ന്നു വന്നു.

ദിലീപിന്റെ മിമിക്രി കാലം മുതലുള്ള അടുത്ത സുഹൃത്തായിരുന്നു അബി. ദിലീപും നാദിര്‍ഷയും സിനിമയില്‍ തങ്ങളുടേതായ സ്ഥാനം നിര്‍ണയിച്ചപ്പോള്‍ അബിക്ക് സിനിമയില്‍ ഒന്നും ആകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മാനത്തെ കൊട്ടാരം എന്ന സിനിമയെ സംബന്ധിച്ച് ഉയര്‍ത്തുന്ന ആക്ഷേപങ്ങളില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? അക്കാര്യം വ്യക്തമാക്കാന്‍ എല്ലാ യോഗ്യതയും ഉള്ള വ്യക്തി തന്നെ അതേ കുറിച്ച് പറയുന്നു...

മാനത്തെ കൊട്ടാരം

മാനത്തെ കൊട്ടാരം

ദിലീപിന്റെ ജീവിതം മാറ്റി മറിച്ച സിനിമ ആയിരുന്നു മാനത്തെ കൊട്ടാരം. ഈ സിനിമയിലൂടെ ആണ് ദിലീപ് എന്ന പേര് തന്നെ അദ്ദേഹത്തിന് ലഭിക്കുന്നത്. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരായിരുന്നു ദിലീപ് എന്നത്.

അബിക്ക് കരുതിവച്ചതോ?

അബിക്ക് കരുതിവച്ചതോ?

മിമിക്രി മേഖലയില്‍ ദിലീപിനും മുമ്പേ പേരെടുത്ത ആളാണ് അബി. അങ്ങനെയുള്ള അബിയെ ആയിരുന്നു മാനത്തെ കൊട്ടാരത്തിലെ ആ വേഷത്തിന് പരിഗണിച്ചിരുന്നത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഈ വേഷം ദിലീപ് തട്ടിയെടുക്കുകയായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നു.

റോബിന്‍ തിരുമല പറയുന്നു

റോബിന്‍ തിരുമല പറയുന്നു

എന്നാല്‍ ഇങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജ വാര്‍ത്തകള്‍ ആണ് എന്നാണ് മാനത്തെ കൊട്ടാരത്തിന്റെ രചന നിര്‍വ്വഹിച്ച റോബിന്‍ തിരുമല പറയുന്നത്. റോബിന്‍ തിരുമലയും കലാഭവന്‍ അന്‍സാറും ചേര്‍ന്നായിരുന്നു സിനിമക്ക് കഥയെഴുതിയത്.

മറ്റാരേയും പരിഗണിച്ചിട്ടില്ല

മറ്റാരേയും പരിഗണിച്ചിട്ടില്ല

സിനിമയുടെ കഥ മുതല്‍ ഷൂട്ടിങ് തുടങ്ങുന്നതുവരെ ദിലീപിനെ അല്ലാതെ മറ്റാരേയും നായകനായി പരിഗണിച്ചിട്ടില്ല എന്നാണ് റോബിന്‍ തിരുമല വ്യക്തമാക്കുന്നത്. ആ സിനിമയില്‍ സാഗര്‍ ഷിയാസിന് പകരം നാദിര്‍ഷയെ കൊണ്ടുവന്നത് സംവിധായകന്റെ തീരുമാനപ്രകാരം ആയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

മറ്റൊരു സിനിമയിലും

മറ്റൊരു സിനിമയിലും

മാനത്തെ കൊട്ടാരത്തിന് ശേഷം റോബിന്‍ തിരുമലയുടെ രചനയില്‍ സുനില്‍ ഒരുക്കിയ സിനിമയാണ് ആലഞ്ചേരി തമ്പ്രാക്കള്‍. ഈ സിനിമയിലും ദിലീപ് തന്നെ ആയിരുന്നു നായകന്‍. ദിലീപിനെ അവഹേളിക്കാന്‍ മാനത്തെ കൊട്ടാരത്തെ കൂട്ടുപിടിക്കരുത് എന്നാണ് റോബിന്‍ തിരുമലയുടെ അഭ്യര്‍ത്ഥന.

ദിലീപിനെ പറ്റി അങ്ങനെ അനുഭവമില്ല

ദിലീപിനെ പറ്റി അങ്ങനെ അനുഭവമില്ല

സഹപ്രവര്‍ത്തകരുടെ വേഷങ്ങള്‍ തട്ടിയെടുക്കുകയോ അവര്‍ക്ക് പാര വയ്ക്കുകയോ ചെയ്യുന്ന ആളല്ല ദിലീപ് എന്നും റോബിന്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് അത്തരത്തില്‍ ഒരു അനുഭവവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

ദിലീപ് വീട്ടിലെത്തി

ദിലീപ് വീട്ടിലെത്തി

എന്തായാലും ദുബായില്‍ നിന്ന് തിരിച്ചെത്തിയ ദിലീപ് അബിയുടെ വീട് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. എന്നാലും ചിലര്‍ ഇപ്പോഴും വിവാദം അവസാനിപ്പിച്ചിട്ടില്ല.

English summary
Writer Robin Thirumala clears the controversy on the selection of Manathe Kottaram movie hero
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X