കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകര്‍ച്ചവ്യാധിയെ വര്‍ഗ്ഗീയ പ്രചരണത്തിനായി ഉപയോഗിക്കുന്ന ഏക രാജ്യം ആര്‍ഷ ഭാരതമാണ്,വിമര്‍ശനം; കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് രോഗ വ്യാപനത്തിനിടെ മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശനവുമായി ബിജെപി എംഎല്‍എ നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപി എംഎല്‍എയായ സുരേഷ് തിവാരിയാണ് കച്ചവടക്കാക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. മുസ്ലിം കച്ചവടക്കാര്‍ പച്ചക്കറിയില്‍ ഉമിനീര് പുരട്ടിയാണ് വില്‍പ്പന നടത്തുന്നതെന്നായിരുന്നു എംഎല്‍എയുടെ ആരോപണം.

s hareesh

'ഒരു കാര്യം മനസില്‍ ഓര്‍ത്തുവെച്ചോളു. ഞാന്‍ എല്ലാവരോടും പൊതുവായി ഒരു കാര്യം പറയുകയാണ്. ഒരാളും മുസ്ലീങ്ങളുടെ കൈയ്യില്‍ നിന്നും പച്ചക്കറി വാങ്ങരുത്.' എന്നായിരുന്നു എംഎല്‍എ പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എസ് ഹരീഷ്. ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നു കഴിഞ്ഞു. പക്ഷേ ഇതിനിടയിലും മതം പറയുകയും പകര്‍ച്ചവ്യാധിയെ വര്‍ഗ്ഗീയ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഏക രാജ്യം പരംവൈഭവത്തിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ഷ ഭാരതമാണെന്ന് ഹരീഷ് പറയുന്നു. എംഎല്‍എയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ഹരീഷിന്റെ വിമര്‍ശനം.

ഈ ചിത്രത്തില്‍ കാണുന്നത് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേഷ് തിവാരിയാണ്. മുസ്ലിം കച്ചവടക്കാരില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്നാണ് അദ്ദേഹം തന്റെ മണ്ഡലത്തിലെ ജനങ്ങളോട് പറഞ്ഞത്.സംഭവം വിവാദമായിട്ടും വീഡിയോ പുറത്ത് വന്നിട്ടും അദ്ദേഹം നിഷ്‌കളങ്കമായി ചോദിച്ചത് താന്‍ ചെയ്ത തെറ്റ് എന്താണെന്നാണ്. കാരണം അദ്ദേഹം പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ്യം ഹോമോ സാപിയന്‍സിനിടയിലെ തുല്യതയെ ഒരു ആശയമെന്ന നിലയില്‍ പോലും അംഗീകരിച്ചിട്ടില്ലെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നു കഴിഞ്ഞു. പക്ഷേ ഇതിനിടയിലും മതം പറയുകയും പകര്‍ച്ചവ്യാധിയെ വര്‍ഗ്ഗീയ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന ഏക രാജ്യം പരംവൈഭവത്തിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആര്‍ഷ ഭാരതമാണ്. ഈ ചിത്രത്തില്‍ കാണുന്നത് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേഷ് തിവാരിയാണ്. മുസ്ലിം കച്ചവടക്കാരില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്നാണ് അദ്ദേഹം തന്റെ മണ്ഡലത്തിലെ ജനങ്ങളോട് പറഞ്ഞത്.സംഭവം വിവാദമായിട്ടും വീഡിയോ പുറത്ത് വന്നിട്ടും അദ്ദേഹം നിഷ്‌കളങ്കമായി ചോദിച്ചത് താന്‍ ചെയ്ത തെറ്റ് എന്താണെന്നാണ്. കാരണം അദ്ദേഹം പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ്യം ഹോമോ സാപിയന്‍സിനിടയിലെ തുല്യതയെ ഒരു ആശയമെന്ന നിലയില്‍ പോലും അംഗീകരിച്ചിട്ടില്ല.അദ്ദേഹത്തിനെതിരെ രാജ്യദ്രോഹത്തിനോ വര്‍ഗ്ഗീയത വളര്‍ത്തിയതിനോ കേസുണ്ടാകാനോ അഥവാ ഉണ്ടായാലും ശിക്ഷിക്കപ്പെടാനോ ഒരു സാദ്ധ്യതയുമില്ല. കാരണം സുരേഷ് തിവാരി പറഞ്ഞതിലെ തെറ്റ് ഭാരതം എന്ന രാജ്യത്തിന് മനസിലാകുക പോലുമില്ല. കാരണം ബ്രാഹ്മണ്യത്തില്‍ ഉപ്പിലിട്ട രാജ്യമാണിത്.

English summary
Writer S Hareesh reacts to controversial statement of BJP MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X