ദളിത് വിരുദ്ധ പരാമര്‍ശം.... സാഹിത്യകാരന് സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍
തിരുവനന്തപുരം: ദളിത് വിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസില്‍ എഴുത്തുകാരന് സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍. ചാമ കൊച്ചിയില്‍ ബാലകൃഷ്ണന്റെ പരാതിയിലാണ് അറസ്റ്റ്. അതേസമയം കേസില്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ദളിത് വിഭാഗങ്ങളില്‍ സാമൂഹ്യമായോ സാമ്പത്തികമായോ ഉന്നതിയിലെത്തുന്നവര്‍ ഉയര്‍ന്ന ജാതിക്കാരാവാന്‍ ശ്രമിക്കുമെന്നും, തനിക്ക് ഇങ്ങനെ പെരുമാറുന്ന ഒരാളെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് തനിക്കെതിരെ ആണെന്ന് ആരോപിച്ച് സി ബാലകൃഷ്ണന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എച്ചിക്കാനും മാവിലാന്‍ സമുദായത്തില്‍പ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നാണ് ബാലകൃഷ്ണന്റെ പരാതി.

മുന്‍കൂര്‍ ജാമ്യം തേടി എച്ചിക്കാനും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹര്‍ജിക്കാരനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായാല്‍ മതിയെന്നുമാണ് കോടതി നിര്‍ദേശിച്ചത്. ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റ് കോടതയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് നടന്ന സാഹിത്യ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസെടുത്തത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications