• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത്രയൊക്കെ മതി; ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ലെന്ന് ശാരദക്കുട്ടി

തിരുവനന്തപുരം: സിനിമാ നടിമാർ വലിയ പൊതുബോധമൊന്നും പുലർത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി. തൊഴിലിൽ നൂറു ശതമാനവും സമർപ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീയാണ് ഷീലയെന്ന് സാഹിത്യകാരി ശാരദകുട്ടി

കോണ്‍ഗ്രസ് ബന്ധം: തമിഴ്നാട്ടിലെ സഖ്യത്തിന്‍റെ ഫലം തിരിച്ചറിയണമെന്ന് യച്ചൂരി, എതിര്‍പ്പുമായി കേരളഘടകം

പാര്‍വതിയുടേയം റിമ കല്ലിങ്കലിന്‍റെയും പൊളിറ്റിക്കല്‍ ജാഗ്രത ഷീലയില്‍ തിരയരുതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശാരദകുട്ടി അഭിപ്രയാപ്പെടുന്നു. അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഏകയും ശക്തയുമായ സ്ത്രീ

ഏകയും ശക്തയുമായ സ്ത്രീ

സിനിമാ നടിമാർ വലിയ പൊതുബോധമൊന്നും പുലർത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി. തൊഴിലിൽ നൂറു ശതമാനവും സമർപ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ. മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷികൊണ്ട് പിന്നിലാക്കിയവർ.

ഇത്രയൊക്കെ മതി

ഇത്രയൊക്കെ മതി

ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാമ്പത്തിക ഭദ്രതയോടെ ജീവിക്കുന്നവർ.സിനിമാ മേഖലയിലെ മികച്ച പുരസ്കാരം അവരർഹിക്കുന്നു. ഇത്രയൊക്കെ മതി.ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ല. പത്രക്കാർ ചോദിക്കുമ്പോൾ തനിക്കറിവില്ലാത്ത വിഷയത്തെക്കുറിച്ചൊക്കെ മാറി മാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവർ.

പൊളിറ്റിക്കൽ ജാഗ്രത

പൊളിറ്റിക്കൽ ജാഗ്രത

പാർവ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല. എങ്കിലും അവരുടെ തൊഴിൽ മേഖലയിൽ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് ജെസി ദാനിയൽ പുരസ്കാരമെന്നും ശാരദകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

എന്തുകൊണ്ട് ഷീല ഉള്‍പ്പെട്ടില്ല

എന്തുകൊണ്ട് ഷീല ഉള്‍പ്പെട്ടില്ല

ഈ മാസം നാലാം തിയ്യതി ജെസി ദാനിയേല്‍ പുരസ്കാരം ഷീലയ്ക്ക് ലഭിക്കുന്നതിന് മുമ്പ് തന്നെ പുരസ്കാരം അര്‍ഹിക്കുന്ന ഏറ്റവും മികച്ച സിനിമാ പ്രവര്‍ത്തകരില്‍ എന്തുകൊണ്ടാണ് ഷീല ഉള്‍പ്പെടാതെ പോയതെന്ന് ശാരദകുട്ടി ചോദിച്ചിരുന്നു. ഷീലയുടെ അഭിനയ മികവിനെക്കുറിച്ച് ശാരദക്കുട്ടി ഏതാനും മാസംമുമ്പ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

കരുത്തയായ സുന്ദരി

കരുത്തയായ സുന്ദരി

സത്യം. ജെസി ഡാനിയൽ പുരസ്കാരം അർഹിക്കുന്ന ഏറ്റവും മികച്ച സിനിമാ പ്രവർത്തകരിൽ എന്തുകൊണ്ട് ഷീല ഉൾപ്പെട്ടില്ല ഇതു വരെ?

കരുത്തയായ സുന്ദരി സ്ത്രീയെ എത്ര കഴിവുണ്ടെങ്കിലും ഒരരികിലേക്കു മാറ്റി നിർത്തിയാൽ സമൂഹത്തിനൊരു വലിയ സംതൃപ്തിയാണ്.

നല്ല ബോധ്യങ്ങള്‍

നല്ല ബോധ്യങ്ങള്‍

ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ല. തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവർ സത്യനേയും നസീറിനേയും മധുവിനേയും മറി കടന്നത്.ഇന്നും താനെവിടെ നിൽക്കണമെന്നതിന് അവർക്ക് നല്ല ബോധ്യങ്ങളുണ്ട്. അഭിമുഖങ്ങളിൽ അവർ താനെല്ലാവർക്കും മുന്നിലാണെന്ന് ആത്മവിശ്വാസത്തോടെ ആവർത്തിക്കാറുണ്ട്.

സംരക്ഷണം അവർക്കാവശ്യമില്ല

സംരക്ഷണം അവർക്കാവശ്യമില്ല

അണികളുടെയോ വെട്ടുക്കിളികളുടെയോ സംരക്ഷണം അവർക്കാവശ്യമില്ല. എനിക്ക് ഏറ്റവും ബഹുമാനമുള്ള കേരള സ്ത്രീകളിൽ ഒരാൾ ഷീലയാണ്. ഷീലയാണ് മലയാള സിനിമയിലെ എക്കാലത്തെയും കരുത്ത്.''

ഫേസ്ബുക്ക് കുറിപ്പ്

ശാരദകുട്ടി

English summary
writer saradakutty aginst actor sheela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X