കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്യാസിയെ അക്രമിക്കുന്ന, മറ്റൊരു ഹിന്ദുവിനെ വെടിവെച്ചു കൊന്ന, തെരുവില്‍ അട്ടഹസിക്കുന്ന ഹിന്ദുവല്ല

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് സ്വാമി സന്ദീപാനന്ദഗിരി. അതിനാല്‍ തന്നെ വലിയ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിനെതിരായി ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ തെറിവിളിയായും ഭീഷണിയുമായിട്ടാണ് അദ്ദേഹത്തിനോടുള്ള എതിര്‍പ്പ് എതിരാളികള്‍ പ്രകടമാക്കിയത്.

<strong>രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബാംഗമല്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുംബം</strong>രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബാംഗമല്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുംബം

കഴിഞ്ഞ ദിവസം സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണവും ഇതിന്റെ തുടര്‍ച്ചയാണെന്നാണ് കരുതപ്പെടുന്നത്. സ്വാമിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമത്തിനെതിരെയും മതംപറഞ്ഞ നടത്തുന്ന മറ്റ് അതിക്രമങ്ങള്‍ക്കെതിരേയും രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരിയായ തനൂജ ഭട്ടതിരി. ഗീത പ്രഭാഷണം നടത്തുന്ന സന്യാസിയെ കത്തിച്ചു കൊല്ലാന്‍ നോക്കുന്ന ഹിന്ദുവല്ല താനെന്നാണ് തനൂജ ഭട്ടതിരി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഞാന്‍ ആ ഹിന്ദുവല്ല ഈ ഹിന്ദുവാണ്

ഞാന്‍ ആ ഹിന്ദുവല്ല ഈ ഹിന്ദുവാണ്

ഞാന്‍ ആ ഹിന്ദുവല്ല ഈ ഹിന്ദുവാണ്.
തനൂജ ഭട്ടതിരി

എന്തായാലും നമ്മള്‍ ഹിന്ദുക്കളല്ലേ? അല്ല, ഞാന്‍ ആ ഹിന്ദുവല്ല. എന്തൊക്കെയായാലും നമ്മള്‍ മനുഷ്യരല്ലേ? ഞാനീ ഹിന്ദുവാണ്. ഞാന്‍വിശ്വാസത്തിന്റെ പേരില്‍ തെരുവില്‍ മനുഷ്യരെ ആക്രമിക്കുന്ന ചീത്ത വിളിക്കുന്ന ആ ഹിന്ദുവല്ല.

തെരുവില്‍ അട്ടഹസിക്കുന്ന ഹിന്ദുവല്ല

തെരുവില്‍ അട്ടഹസിക്കുന്ന ഹിന്ദുവല്ല

അനീതി കളില്‍ പിടയുന്നമനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഈ ഹിന്ദുവാണ്. നാമജപം തെരുവില്‍ അട്ടഹസിക്കുന്ന ആ ഹിന്ദുവല്ലഅല്ല, ഞാന്‍ .ആ പ്രപഞ്ച ശക്തിയെ മനസാ സ്മരിക്കുന്ന ഈ ഹിന്ദുവാണ് ഞാന്‍.

സന്യാസിയെ കത്തിച്ചു കൊല്ലാന്‍ നോക്കുന്ന

സന്യാസിയെ കത്തിച്ചു കൊല്ലാന്‍ നോക്കുന്ന

ഗീതാ പ്രഭാഷണം നടത്തുന്ന സന്യാസിയെ കത്തിച്ചു കൊല്ലാന്‍ നോക്കുന്ന,ഭഗവത് ഗീതയെ ആത്മാവില്‍ ചേര്‍ത്തു നടന്ന മറ്റൊരു ഹിന്ദുവിനെ വെടിവച്ചു കൊന്ന ഹിന്ദുവല്ല ഞാന്‍. ബ്രാഹ്മണനായി ജനിച്ചു എന്നതിനാല്‍ മാത്രം കിട്ടുന്ന ഔദ്ധത്യം കാരണം മറ്റുള്ളവരെ നികൃഷ്ടരായി കാണുന്ന ഹിന്ദുവല്ല ഞാന്‍.

പുലഭ്യം പറയുന്ന ഹിന്ദുവല്ല

പുലഭ്യം പറയുന്ന ഹിന്ദുവല്ല

അമ്പലങ്ങളെക്കുറിച്ചും ദേവിയെക്കുറിച്ചും പുസ്തകമെഴുതുന്ന, അറിവുള്ള ഭക്തയെ നാടാകെ പുലഭ്യം പറയുന്ന ഹിന്ദുവല്ല ഞാന്‍. ഈ കാലത്തും ഞാന്‍ രാജാവാണെന്ന് കരുതുന്നആ ഹിന്ദുവല്ല ഞാന്‍.ഹിന്ദുവെന്നത് രാഷ്ട്രീയാധികാരത്തിലേറാനുള്ള വഴിയാണെങ്കില്‍ ഞാന്‍ആ ഹിന്ദുവല്ല

ദേവിയെ ഉള്ളില്‍ വച്ചാരാധിക്കുന്ന ഹിന്ദു

ദേവിയെ ഉള്ളില്‍ വച്ചാരാധിക്കുന്ന ഹിന്ദു

ദേവിയെ ഉള്ളില്‍ വച്ചാരാധിക്കുന്ന ഹിന്ദുവാണു ഞാന്‍. ഗീതാസാരം ഉള്‍ക്കൊള്ളുന്ന ഹിന്ദുവാണു ഞാന്‍. ഏതു ജാതിയില്‍ പിറന്നു എന്നതല്ല, സ്വന്തം ശേഷിയാല്‍ ബുദ്ധിയുള്ള ,സ്‌നേഹമുള്ളകാര്യങ്ങള്‍ പറയുന്ന മനുഷ്യരുടെഒപ്പമാണ് ഞാന്‍.

ധീരയായ പെണ്ണിനെ ബഹുമാനിക്കണം

ധീരയായ പെണ്ണിനെ ബഹുമാനിക്കണം

അങ്ങനെയുള്ള എത്രയോ ഹിന്ദുക്കള്‍ ഇവിടുണ്ട്. അറിവുള്ള, ധീരയായ പെണ്ണിനെ ബഹുമാനിക്കണം എന്ന് നിര്‍ബന്ധമുള്ളഹിന്ദുവാണ് ഞാന്‍. ജാതി-ജന്മി-നാടുവാഴിത്തം അവസാനിപ്പിച്ച പൂര്‍വസൂരികളായ ഹിന്ദുക്കളുടെയൊപ്പമുള്ള ഹിന്ദുവാണ് ഞാന്‍.

ലക്ഷോപ ലക്ഷം ഹിന്ദുക്കളില്‍ ഒരാള്‍

ലക്ഷോപ ലക്ഷം ഹിന്ദുക്കളില്‍ ഒരാള്‍

പെണ്ണിനു നേരെ കയ്യുയര്‍ത്തുന്നവനെ തടയുന്ന, ഹിന്ദുവാണ് ഞാന്‍. കാലത്തിനും ദേശത്തിനും അനുസരിച്ച് മാറുന്ന ,ആചാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമപ്പുറം എല്ലാകാലവും എല്ലാ ദേശത്തും ഒരു പോലെ നിലനില്‌ക്കേണ്ട ധാര്‍മികതയില്‍ വിശ്വസിക്കുന്ന ലക്ഷോപ ലക്ഷം ഹിന്ദുക്കളില്‍ ഒരാളാണ് ഞാന്‍.

ഏത് മതത്തില്‍ ജാതിയില്‍ പിറക്കുന്നു

ഏത് മതത്തില്‍ ജാതിയില്‍ പിറക്കുന്നു

സ്‌നേഹവും കരുതലും ഇറ്റു നിക്കേണ്ട മത വിശ്വാസങ്ങളില്‍ നമ്മളെന്തിനാണ് രാഷ്രീയം നിറക്കുന്നത്. ?ഏത് മതത്തില്‍ ജാതിയില്‍ പിറക്കുന്നു എന്നത് ഒരാളുടെ തീരുമാനമല്ല ല്ലോ .

മനുഷ്യര്‍ ജീവിക്കേണ്ടത്

മനുഷ്യര്‍ ജീവിക്കേണ്ടത്

ഏത് മതത്തിലോ ജാതിയിലോ ജനിച്ചാലും നമ്മള്‍ പറയുന്ന കാര്യം അപ്പോഴും പറയാന്‍ പറ്റുന്ന കാര്യമാ ണെങ്കില്‍ മാത്രമെഒരാള്‍ പറയാവൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിനാണ് ശക്തിയും മാഹാത്മ്യവും കൂടുതല്‍ എന്ന് സ്ഥാപിക്കാനല്ലമനുഷ്യര്‍ ജീവിക്കേണ്ടത്. മതവും വിശ്വാസവും ആചാരവും എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുകയല്ലേ വേണ്ടത് ?

ഫേസ്ബുക്ക് കുറിപ്പ്

തനൂജ ഭട്ടതിരിപ്പാട്

<strong></strong>അമിത് ഷായുടെ കൈവശം തങ്ങള്‍ക്കുള്ള ജാമ്യത്തുക കൂടിയുണ്ടാകുമെന്നു പ്രതീക്ഷിച്ചവർക്ക് നിരാശ: മന്ത്രി അമിത് ഷായുടെ കൈവശം തങ്ങള്‍ക്കുള്ള ജാമ്യത്തുക കൂടിയുണ്ടാകുമെന്നു പ്രതീക്ഷിച്ചവർക്ക് നിരാശ: മന്ത്രി

English summary
writer thanuja s bhattathiri on sabarimala women entry based issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X