കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏതൊരു ദേശത്തിന്റെയും പുരോഗതി സാംസ്‌കാരികമായ ഉണര്‍വ്വിലൂടെ-വിവേക് ഷാന്‍ഭാഗ്

Google Oneindia Malayalam News

കാസര്‍കോട്: സാംസ്‌കാരികമായ ഉണര്‍വ്വില്ലാതെ ഒരു ദേശത്തിനും പുരോഗതി ഉണ്ടാവില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ ഡോ. വിവേക് ഷാന്‍ഭാഗ് പറഞ്ഞു. നാടിന്റെ വളര്‍ച്ച എന്നത് സാംസ്‌കാരികമായ വളര്‍ച്ചയാണ്. സംസ്‌കാര സമ്പന്നമായ ഒരു സമൂഹമാണ് വളര്‍ന്നു വരേണ്ടത്. ഇതിന് ഉതകുന്ന സാഹചര്യങ്ങളാണ് ഭരണകൂടങ്ങള്‍ ഒരുക്കേണ്ടതെന്നും വിവേക് ഷാന്‍ഭാഗ് പറഞ്ഞു. എഴുത്തും വായനയുമില്ലെങ്കില്‍ ജീവിതത്തിന് അസ്ഥിത്വമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ ഭാരത്ഭവന്‍ സംഘടിപ്പിക്കുന്ന ബഹുഭാഷാ സാംസ്‌കാരികോത്സവിന്റെ കാസര്‍കോട്ടെ പരിപാടിക്ക് സമാപനം കുറിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, എഴുത്തുകാരന്‍ ഷിഹാബുദ്ദീന്‍ പൊയ്തുംകടവ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

Vivek Shanbag

ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കൊടക്കാട് സ്വാഗതം പറഞ്ഞു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റഹ്മാന്‍ തായലങ്ങാടി, കെ.വി കുമാരന്‍ മാസ്റ്റര്‍, ഉസ്താദ് ഹസ്സന്‍ഭായി, അടുക്ക ഗോപാലകൃഷ്ണ ഭട്ട്, കെ.വി രമേശ്, കെ. ബാബുറൈ, അബ്ദുല്ല പേരാല്‍, രാജന്‍ പണിക്കര്‍, കല്‍മാടി സദാശിവ ആചാര്യ, സി. കുഞ്ഞമ്പുനായര്‍, ഭാരതിബാബു, എന്‍. കുഞ്ചത്തായ, എം. കൃഷ്ണപ്പണിക്കര്‍ എന്നിവരെ ആദരിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, പി.എസ് ഹമീദ്, പി. ദാമോദരന്‍, സണ്ണി ജോസ്ഫ്, ആര്‍.എസ് രാജേഷ് കുമാര്‍, സി.എല്‍ ഹമീദ്, ഷാഫി എ. നെല്ലിക്കുന്ന്, കെ.എസ് ഗോപാലകൃഷ്ണന്‍, റഹീം ചൂരി പ്രസംഗിച്ചു. എം. ചന്ദ്രപ്രകാശ് നന്ദി പറഞ്ഞു.
English summary
Writer Vivek Shanbag in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X