കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൈന്‍ ടോം ചാക്കോയേയും മോഡലുകളേയും പിന്തുണച്ച് സക്കറിയ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ യുവ സിനിമ താരം ഷൈന്‍ ടോം ചാക്കോയ്ക്കും നാല് മോഡലുകള്‍ക്കും പിന്തുണയുമായി എഴുത്തുകാരന്‍ സക്കറിയ രംഗത്ത്. ഇവര്‍ക്കെതിരെ നടക്കുന്ന മാധ്യമ വിചാരണക്കെതിരെയാണ് സക്കറിയ പ്രതികരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സക്കറിയുടെ പ്രതികരണം. ഷൈന്‍ ടോമിനേയും പെണ്‍കുട്ടികളേയും മലയാള മാധ്യമങ്ങള്‍ വെട്ടിനിരത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സക്കറിയ പറയുന്നത്.

Zacharia Post

ഒരു യുവനടനും മൂന്ന് പെണ്‍കുട്ടികളും ഒരു പോലീസ് ഭാഷ്യവും. സരിതക്കും സോളാര്‍ കേസിനും ശേഷം മലയാള മാധ്യമങ്ങള്‍ക്ക് ഇത്രയും രക്തം തിളപ്പിക്കുന്ന കച്ചവടമൂല്യമുള്ള ഒരു തിരക്കഥ ലഭിച്ചിട്ടുണ്ടാവില്ലെന്നാണ് സക്കറിയ പറയുന്നത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഇവര്‍ കുറ്റക്കാരല്ലെന്നത് പ്രസ് ക്ലബ്ബുകള്‍ പരിശീലിപ്പിക്കുന്ന പത്രധര്‍മത്തില്‍ നിന്ന് ചുരണ്ടിക്കളഞ്ഞ സത്യങ്ങളാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു.

Zacharia

മയക്കുമരുന്ന് ഉപയോഗം കേരളത്തില്‍ കുറ്റകരമാണ്. ഷൈം ടോം ചാക്കോയും സുഹൃത്തുക്കളും അവരുടെ സ്വകാര്യതയില്‍ ഇരുന്ന് മയക്കുമരുന്ന് ഉപയോഗിച്ചു എന്നാണ് പോലീസ് പറയുന്നത്. അവര്‍ അങ്ങനെ ചെയ്‌തെങ്കില്‍ തന്നെയും അതിനായി ആരേയെങ്കിലും ഭീഷണിപ്പെടുത്തിയതായോ, ആക്രമിച്ചതായോ, വഞ്ചിച്ചതായോ, ബ്ലാക്ക്മെയില്‍ ചെയ്തതായോ, മലയാളികള്‍ക്ക് എന്തെങ്കിലും വിപത്തുണ്ടാക്കുന്ന മറ്റെന്തെങ്കിലും ചെയ്തതായോ അറിവില്ലെന്ന് സക്കറിയ പറയുന്നു.

അവര്‍ കോടികള്‍ കൈക്കൂലി വാങ്ങിയതായോ, അമ്പത്തൊന്നുവെട്ടുകള്‍ കൊണ്ട് ആരേയെങ്കിലും ഉന്‍മൂലനം ചെയ്തതായോ അറിവില്ല. ഒരു തരത്തിലുളള തട്ടിപ്പുകളോ വെട്ടിപ്പുകളോ നടത്തിയതായി അറിവില്ല. അവര്‍ എളിയവരും ജീവിതം ആരംഭിച്ചിട്ടില്ലാത്തവരുമായ കലാപ്രവര്‍ത്തകര്‍ മാത്രമാണെന്ന് സക്കറിയ പറയുന്നു.

പല സ്ഥലങ്ങളിലും കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ ലൈസന്‍സുള്ള ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന തരത്തിലാണ് നിയമങ്ങള്‍. ഇത് അത്തരം സ്ഥലങ്ങളില്‍ ലഹരിമാഫിയയെ ഇല്ലായ്മ ചെയ്യാന്‍ സഹായിച്ചിട്ടുണ്ടെന്ന് സക്കറിയ പറയുന്നു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഷൈന്‍ ടോം ചാക്കോയേയും പെണ്‍കുട്ടികളേയും ലക്ഷ്യമിടുന്നതിന് പകരം ബോധവത്കരണമാണ് നടത്തേണ്ടതെന്നും സക്കറിയ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ അതിന് പകരം മാധ്യമങ്ങളുടെ കച്ചവട ത്വര അവരെ പ്രേരിപ്പിച്ചത് വാഗ്ദാന സന്പന്നനായ ആ യുവാവിനെ വേട്ടയാടാനും നിസ്സഹായരായ പെണ്‍കുട്ടികളെ വസ്ത്രാക്ഷേപം ചെയ്യാനും ആയിരുന്നു. ഇതിന്‍റെ മുന്നില്‍ മലയാളിയായ താന്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു എന്നാണ് സക്കറിയ പറയുന്നത്. ക്ഷുദ്ര ജീവികള്‍ക്ക് മുന്നില്‍ മാധ്യമങ്ങള്‍ വണങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു.

English summary
Writer Zacharia supports Shien Tom Chack and models, as they are crucified by media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X