കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സമയാനുസൃതമായ ബുദ്ധി വൈഭവത്തെ പ്രതിപക്ഷം എന്ന് സ്വയം വിശേഷി പ്പിക്കുന്നവർ കണ്ട് പഠിക്കണം'

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഇന്ത്യയുടെ രാഷ്ട്രീയ ഭൂമിക തന്നെ മാറ്റിയെഴുതാൻ കാരണമായെന്ന് കണക്കാക്കപ്പെടുന്ന രാമായണം സരിയൽ ദൂരദർശനിലൂടെ വീണ്ടും പു;നസംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്നായിരുന്നു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്.

അതേസമയം തിരുമാനം പഴയ കുപ്പിയിലെ പഴയ വീഞ്ഞ് തന്നെയാണെന്ന് എഴുത്തുകാരൻ സക്കറിയ കുറിച്ചു.നരേന്ദ്ര മോദിയുടെ ഭരണകൂടം അതിന്റെ അടിത്തറയെ തന്നെ കുലുക്കുന്ന സാമ്പത്തികവും രാഷ്ട്രീയ വുമായ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ പഴയ അടിത്തറയിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണെന്നും സക്കറിയ ഫേസ്ബുക്കിൽ പറയുന്നു. പോസ്റ്റ് വായിക്കാം

 അവരുടെ ശേഷി

അവരുടെ ശേഷി

ഇന്നത്തെ ഇന്ത്യയിൽ എനിക്ക് ബി ജെ പിയോടും ആര്‍ എസ് എസ്സിനോടും ഒരു വിധത്തിൽ പറഞ്ഞാൽ ആദരവ് തോന്നുന്ന ഒരു കാര്യമുണ്ട്: അവസരങ്ങൾക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങൾ മെന യാനുള്ള അവരുടെ ശേഷി. ഇത് ഈ തോതിൽ ഇന്ദി രാ ഗാന്ധിക്ക് ശേഷം മറ്റൊരു ഇന്ത്യൻ രാഷ്ട്രീയ നേതാവി ലോ പാർട്ടി യിലോ ഞാൻ കണ്ടിട്ടില്ല. അതിന്റെ ഏറ്റവും പുതിയ പ്രകടന മാണ് കൊറോണ അടച്ചു പൂട്ടൽ കാലത്ത് രാമായണം പുന സംപ്രേഷണം ചെയ്യാനുള്ള തീരുമാനം.

 രാംലല്ലയുടെ വിഗ്രഹം

രാംലല്ലയുടെ വിഗ്രഹം

ബിജെപി എന്ന പാർട്ടിക്ക് അധികാരത്തിലേക്ക് ചവിട്ടി ക്കയ റാ ൻ കോൺഗ്രസ് പണിതു കൊടുത്ത അനവധി നട ക്കെട്ടു കളിൽ ഒന്നായിരുന്നു രാമായണ പരമ്പര.വാസ്തവത്തിൽ ഈ വഴി യൊ രു ക്കൽ തുടങ്ങുന്നത് ബിജെപി ജനിച്ചിട്ടില്ലാത്ത കാലത്ത് നെഹ്റു ഭരണത്തി ന്‌ കീഴിൽ 1949 ൽ ബാബ്റി മസ്ജി് ദിൽ രാം ലല്ല യുടെ വിഗ്രഹം ഒരു മലയാളിയുടെ മേൽനോട്ടത്തിൽ കടത്തിയ മുഹൂർത്തത്തിൽ ആണ്.

 അടുത്ത നാഴികക്കല്ല് സ്ഥാപിച്ചു

അടുത്ത നാഴികക്കല്ല് സ്ഥാപിച്ചു

1984ൽ രാജീവ് ഗാന്ധിയും കോൺഗ്രസ്സും ഷാബാ നു നിയമ നിർമാണ ത്തിലൂടെ ആ വഴി വീണ്ടും വെട്ടിത്തുറന്നു. 1986ൽ കോൺഗ്രസ് - രാജീവ് ഗാന്ധി സംവിധാനം ഹിന്ദുത്വ പാതയിലെ അടുത്ത നാഴികക്കല്ല് സ്ഥാപിച്ചു: ബാബ്റി മസ്ജിദി ന്റെ പൂട്ട് തുറന്നു കൊ ടൂ ത്തു. 1987ൽ രാജീവ് ഗാന്ധിയുടെ കാലത്ത് സംപ്രേഷണം ആരംഭിച്ച രാമായണ പരമ്പര ബിജെപി യുടെ വളർച്ചയുടെ നിർണായക മുഹൂർത്തം ആയിരുന്നു.

 മൗന സമ്മതം നൽകി

മൗന സമ്മതം നൽകി

ആർഎസ്എസ് സ്വപ്നങ്ങൾക്ക് അനുസൃതമായ ഒരു "ഹിന്ദുത്വ" വികാരം ജന സാമാന്യ ത്തിൽ സൃഷ്ടിക്കാൻ ഒരു ഒറ്റമൂലി പോലെ അത് സഹായിച്ചു. രാജീവ് ഗാന്ധി തന്നെ ബിജെ പിക്ക് അതിന്റെ അടുത്ത കുതിച്ചു ചാട്ടം സൃഷ്ടിച്ചു കൊടുത്തു : 1989 ലെ ശിലാന്യാസ നാടകവുമായുള്ള ഒ ത്ത് തീർപ്പ്. 1992ൽ നരസിംഹ റാവു എന്ന കോൺഗ്രസ് പ്രധാന മന്ത്രി ബാബ്റി മസ്ജിദ് തക ര്‍ക്ക ലിന് മൗന സമ്മതം നൽകിയതോടെ ബിജെപി യുടെ കോൺഗ്രസ്സിന്റെ കൈ പിടി ച്ചുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ ക്കുള്ള സമാഗമനം ഏതാണ്ട് പൂർത്തിയായി. രഥയാത്രയെ ബാക്കി യുണ്ടായി രുന്നുള്ളു.

 കടത്തി വെട്ടുകയാണ് കോൺഗ്രസ്

കടത്തി വെട്ടുകയാണ് കോൺഗ്രസ്

അദ്വാനി ഒരിക്കൽ പറഞ്ഞ ത്‌ ഓർമ വരുന്നു ( കൃത്യമായ വാ ക്കുകള ല്ല): "പുരു ഷോ ത്തം ദാസ് ടൻഡൻജി കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കും വരെ കോൺഗ്രസും ഹിന്ദുത്വ വും ഒരേ നാണയത്തിന്റെ രണ്ടു മുഖങ്ങളായിരു ന്നു." ടാൻഡൻ മൃദുല ഹിന്ദുത്വ വാദിയായ കോൺഗ്രസ് കാരനായിരു ന്നു. ഒരു പക്ഷെ അദ്ദേഹത്തെ കടത്തി വെട്ടുകയാണ് കോൺഗ്രസ് പിന്നീട് ചെയ്തത് എന്ന് സംശയിക്കണം.

 കണ്ട് മനസ്സിലാക്കുന്നതു നന്നായിരിക്കും

കണ്ട് മനസ്സിലാക്കുന്നതു നന്നായിരിക്കും

ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകൂടം അതിന്റെ അടിത്തറയെ തന്നെ കു് ലുക്കുന്ന സാമ്പത്തികവും രാഷ്ട്രീയ വുമായ തകർച്ചയെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ പഴയ അടിത്തറ യിട്ടു കൊടുത്ത രാമായണത്തെ തിരിച്ചു വിളിക്കുകയാണ്. പഴയ കുപ്പിയിലെ പഴയ വീഞ്ഞ് ഫലം കാണുമോ എന്ന് കാത്തിരുന്ന് കാണണം. പക്ഷേ ഈ സമയാ നു സൃത മായ ബുദ്ധി വൈഭ വത്തെ ഇന്ത്യൻ പ്രതി പക്ഷം എന്ന് സ്വയം വി ശേ ഷി പ്പിക്കുന്നവർ കണ്ട് മനസ്സിലാ ക്കുന്നതു നന്നായിരിക്കും.ഓർമകൾ ഉണ്ടായിരിക്കുന്നത് നല്ലതാ യ തു കൊണ്ട് ഇത് കുറിക്കുന്നു.

English summary
writer Zakariya about Ramayanam serial and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X