സരിതയുടെ വ്യാജ ആരോപണങ്ങളിലൂടെ കേരള രാഷ്ട്രീയം ജീര്‍ണ്ണതയിലേക്ക് നീങ്ങുന്നുവെന്ന് എഴുത്തുകാര്‍
തിരുവനന്തപുരം: സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തെ യുദ്ധക്കളമാക്കിയിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ നേതാക്കള്‍ തമ്മിലുള്ള പോര് മുറുകുമ്പോള്‍ പ്രമുഖര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഒരു സ്ത്രീയുടെ വ്യാജ ആരോപണങ്ങളിലൂടെ രാഷ്ട്രീയ മണ്ഡലം ജീര്‍ണ്ണതയിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ എഴുത്തുകാര്‍ പറയുന്നു.
സ്ഥിരമായി മൊഴിമാറ്റി പറയുകയും തട്ടിപ്പു കേസിലെ പ്രതിയാകുകയും ചെയ്ത സരിത എസ് നായരുടെ വാക്കുകളില്‍ കടിച്ചു തൂങ്ങി കിടക്കുകയാണ് രാഷ്ട്രീയ നേതാക്കളെന്നും എഴുത്തുകാര്‍ ആരോപിക്കുന്നു. 56 ഓളം എഴുത്തുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രശസ്ത എഴുത്തുകാരായ ഡോ.എം.ആര്‍ തമ്പാന്‍, എം.ജി.എസ് നാരായണ്‍, പെരുമ്പടവം ശ്രീധരന്‍, സൂര്യാ കൃഷ്ണമൂര്‍ത്തി തുടങ്ങി ഒട്ടേറെ പേര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഉയരുന്നതെന്ന് ഇവര്‍ പറയുന്നു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമപരമായി നേരിടാതെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നാടിനെ ജീര്‍ണ്ണതയിലേക്ക് നയിക്കുകയാണെന്നും എഴുത്തുകാര്‍ ആരോപിക്കുന്നു. ബാറുകള്‍ പൂട്ടി മദ്യനിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെതിരെയുള്ള എതിര്‍പ്പുകളാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഇവര്‍ പറയുന്നുണ്ട്.












Click it and Unblock the Notifications