കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലര വയസുകാരിയുടെ മൂത്രത്തില്‍ ബീജം: പരിശോധനാ ഫലം തെറ്റെന്ന് കണ്ടെത്തി

  • By Aami Madhu
Google Oneindia Malayalam News

തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ടില്‍ ഒരു കുടുംബത്തെ ഭീതിയിലാഴ്ത്തി കണ്ണീര് കുടുപ്പിച്ചത് മണിക്കൂറുകള്‍.വയറുവേദനയെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ നാലു വയസുകാരിയുടെ മൂത്ര പരിശോധനയില്‍ സംഭവിച്ച പിഴവാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

 child-abuse-27-1488191449-1536931120.jpg
മൂത്ര പരിശോധനാ ഫലത്തില്‍ പുരുഷ ബീജം ഉണ്ടെന്ന് കണ്ടെത്തിയതായി നഗരസഭയ്ക്ക് കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ റിപ്പോര്‍ട്ടിലായിരുന്നു സൂചിപ്പിച്ചത്. എന്നാല്‍ പിന്നീട് ജില്ലാ ആശുപത്രി ലാബില്‍ നടത്തിയ പരിശോധനയില്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിയുകയായിരുന്നു.

കുട്ടിയുടെ മൂത്രം പരിശോധിച്ച ലാബ് അധികൃതര്‍ കുട്ടിയുടെ മൂത്രത്തില്‍ പുരുഷ ബീജം ഉണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഇക്കാര്യം കുട്ടിയുടെ വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തിയതോടെ അത്തരത്തില്‍ ഒന്നുമില്ലെന്നും ആദ്യത്തെ പരിശോധനാ ഫലം തെറ്റാണെന്നും കണ്ടെത്തുകയായിരുന്നു.

സംശയകരമായി ഒരു കാര്യം ശ്രദ്ധയില്‍ പെടുമ്പോള്‍ തന്നെ അത് വീണ്ടും പരിശോധന നടത്തി തെളിയിക്കുന്നതിന് പകരം അനാവശ്യ ആശങ്കകള്‍ ഉണ്ടാക്കിയ ലാബ് അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ തന്നെ ലാബ് അധികൃതരുടെ ഭാഗത്ത് നിരന്തരം തെറ്റുകള്‍ സംഭവിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

English summary
wrong lab result created confusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X