വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ നേട്ടവുമായി ഫദല്‍
വടകര : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഇന്റര്‍ സോണ്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ വടകര എംഇഎസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വയരോളി ഫദലിന് സ്വര്‍ണ്ണ നേട്ടം.
ജനുവരി 15, 16, ദിവസങ്ങളിലായി കോഴിക്കോട് പി കെ സി ഐ സി എസ് ആര്‍ട്‌സ് &സയന്‍സ് കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഇന്റര്‍ സോണ്‍ വുഷു ചാംപ്യന്‍ഷിപ്പിലാണ് 56 കിലോ വിഭാഗത്തില്‍ ഫദല്‍ സ്വര്‍ണ്ണ നേട്ടത്തിനുടമയായത്. ഇതോടെ ദേശിയ യൂണിവേഴ്‌സിറ്റി മീറ്റില്‍ പങ്കെടുക്കാനും ഫദല്‍ യോഗ്യത നേടി.

തിരുവള്ളൂര്‍ യൂ എം എ ഐ എന്ന സ്ഥാപനത്തിലാണ് ഫദല്‍ വുഷു പരിശീലിക്കുന്നത്. സൈഫുദീനിന്റെ കീഴിലാണ് പരിശീലനം. തോടന്നൂര്‍ വയരോളി അഷ്‌റഫ് -ബുഷറ ദമ്പതികളുടെ മകനാണ് ഫദല്‍.












Click it and Unblock the Notifications