• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീ തന്നെ സർവ്വാധിപതി: തലങ്ങും വിലങ്ങും വെട്ടിനിരത്തല്‍, 25 വർഷത്തിന് ശേഷം സ്ത്രീകളില്ലാത്ത പിബി

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയില്‍ ഇത്തവണ ഒറ്റ സ്ത്രീയും ഉണ്ടാവില്ല. 25 വർഷത്തിനിടെ ആദ്യമായിയിട്ടാണ് സ്ത്രീ പ്രാധിനിത്യമില്ലാത്ത പിബി. മുൻ പൊളിറ്റ് ബ്യൂറോയിലെ ഏക വനിതയായ സൺ ചുൻലൻ ഇത്തവണത്തെ പാർട്ടി കോണ്‍ഗ്രസോടെ വിരമിച്ചിരുന്നു. ഇവർക്ക് പകരമായി മറ്റാരേയും നിയിമിക്കാന്‍ പാർട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്നുമാണ് പിബി തന്നെ പുറത്തിറിക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

പാർട്ടി കോണ്‍ഗ്രസോടെ ചൈനയില്‍ ഷീ ജീന്‍പിങ്

പാർട്ടി കോണ്‍ഗ്രസോടെ ചൈനയില്‍ ഷീ ജീന്‍പിങ് കൂടുതല്‍ കരുത്തനായി മാറുകയാണ്. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്നതായിരുന്നു ചൈന പിന്തുടർന്ന് വന്നിരുന്നു രീതി. എന്നാല്‍ പുതിയ പാർട്ടി കോണ്‍ഗ്രസോടെ ഷീക്ക് മൂന്നാമതൊരു അവസരം കൂടി ലഭിക്കുകയാണ്. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങിനും ജിയാങ്ങ് സെമിനും മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപ്പത്തും ഭരണത്തിലുമെത്താന്‍ സാധിച്ചിരുന്നത്.

അതിന്റെ എല്ലാ ക്രെഡിറ്റും റിയാസിന്: ബിഗ് ബോസില്‍ ഞാന്‍ ഓവർ റിയാക്ട് ചെയ്തിട്ടില്ലെന്നും ജാസ്മിന്‍ മൂസഅതിന്റെ എല്ലാ ക്രെഡിറ്റും റിയാസിന്: ബിഗ് ബോസില്‍ ഞാന്‍ ഓവർ റിയാക്ട് ചെയ്തിട്ടില്ലെന്നും ജാസ്മിന്‍ മൂസ

ഏറ്റവും വലിയ അധികാര സമിതിയായ പൊളിറ്റ് ബ്യൂറോ

ഏറ്റവും വലിയ അധികാര സമിതിയായ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഷീ പക്ഷത്തിനാണ് സമഗ്രാധിപത്യം. വാൻ ഹ്യൂങ്ങിങ്ങ്, അച്ചടക്ക സമിതി ചെയർമാൻ ഷാവോ ലെജി എന്നിവരാണ് ഷീക്ക് പുറമെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുള്ളത്. 2296 പാർട്ടി കോണ്‍ഗ്രസ് പ്രതിനിധികളായിരുന്നു ഷീ യെ വീണ്ടും പാർട്ടി നേതാവായി തിരഞ്ഞെടുത്തത്.

മഞ്ജു വാര്യർ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ല, പോണ വഴിയില്‍ ഓഡിറ്റ് വേണ്ട; രാഹുല്‍ ഈശ്വറിന് മറുപടിമഞ്ജു വാര്യർ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ല, പോണ വഴിയില്‍ ഓഡിറ്റ് വേണ്ട; രാഹുല്‍ ഈശ്വറിന് മറുപടി

 പാർട്ടി ജനറൽ സെക്രട്ടറി, ചൈനീസ് പ്രസിഡന്‍റ്,


പാർട്ടി ജനറൽ സെക്രട്ടറി, ചൈനീസ് പ്രസിഡന്‍റ്, സെന്‍ട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ എന്നീ പദവികളാണ് ഷീ ഇപ്പോള്‍ വഹിക്കുന്നത്. മാവോ മാത്രം ചാർത്തിക്കൊടുത്തിരുന്ന ചെയർമാന്‍ പദവി കൂടി ഷീ പിടിച്ചെടുക്കുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയങ്കിലും ഷീ ആഗ്രിക്കുന്ന കാലത്തോളം അദ്ദേഹത്തിന് പാർട്ടിയുടേയും രാജ്യത്തിന്റെയും തലപ്പത്ത് തുടരാന്‍ സാധിക്കും.

എല്ലാവരും ഷീയുടെ ആളുകളാണ്,

"എല്ലാവരും ഷീയുടെ ആളുകളാണ്, അദ്ദേഹം മൂന്നാം ടേമിനുശേഷവും ഭരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂചന നൽകുന്നു," എന്നാല്‍ സിങ്കപ്പൂരില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകനായ ആൽഫെഡ് വു മുളുവാൻ അഭിപ്രായപ്പെടുന്നത്. ഈ വർഷം ആദ്യം മെട്രോപോളിസിൽ രണ്ട് മാസത്തെ കോവിഡ് -19 ലോക്ക്ഡൗണിന് മേൽനോട്ടം വഹിച്ച നിലവിലെ ഷാങ്ഹായ് പാർട്ടി ബോസ് ലി ക്വിയാങ് അടുത്ത വർഷം വിരമിക്കുന്ന ലീ കെകിയാങ്ങിൽ നിന്ന് പ്രധാനപ്പെട്ട സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

ബെയ്ജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ

ബെയ്ജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ നിന്നുള്ള സംസ്ഥാന മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളനുസരിച്ച് ഷീയുടെ അടുത്ത സഹായി ഡിംഗ് സൂക്സിയാങ്, ഗ്വാങ്‌ഡോംഗ് പാർട്ടി മേധാവി ലി സി, ബീജിംഗ് പാർട്ടി മേധാവി കായ് ക്വി എന്നിവരും പുതിയ ലൈനപ്പിലുണ്ട്. 205 പൂർണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ്‌ പാർട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു

അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും

അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയും ചൈനീസ്‌ പ്രസിഡന്റുമായ ഷി ജിൻപിങും പുതിയ കേന്ദ്ര കമ്മിറ്റിയിലുണ്ട്‌. പിന്നാലെ ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂർണ യോഗത്തിൽ പൊളിറ്റ്‌ ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കുകയായിരുന്നു.

English summary
Xi Jinping to remain leader of Chinese Communist Party:PB without women after 25 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X