കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ പനീര്‍ശെല്‍വം കാവിയുടുക്കുന്നു..?? കേന്ദ്രത്തിന്റെ വൈ കാറ്റഗറി സുരക്ഷ സൂചന..!!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ നടന്ന അധികാര വടംവലിയില്‍ അന്നത്തെ കാവല്‍മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തിന് ബിജെപിയുടെ പിന്തുണയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. പനീര്‍ശെല്‍വത്തെ പിന്തുണച്ചുകൊണ്ടുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ നിലപാടുകള്‍ക്ക് പിന്നിലും കേന്ദ്രത്തിന്റെ ഇടപെടലുകളായിരുന്നു. ഒപിഎസ് വഴി തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം പക്ഷേ പാളിപ്പോയി. മുന്‍മുഖ്യമന്ത്രിയായ പനീര്‍ശെല്‍വത്തിന് കേന്ദ്രമിപ്പോള്‍ വൈ കാറ്റഗറി സുരക്ഷ നല്‍കുന്നതിലൂടെ പങ്കുവെയ്ക്കുന്ന സൂചന വളരെ വ്യക്തമാണെന്നാണ് എതിര്‍പക്ഷത്തിന്റെ അഭിപ്രായം.

ops

പനീര്‍ശെല്‍വത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കുന്നത് അനാവശ്യമാണെന്ന് ശശികലയുടെ അനന്തിരവനും എഐഎഡിഎംകെ( അമ്മ) പാര്‍ട്ടി നേതാവുമായ ടിടിവി ദിനകരന്‍ ആരോപിച്ചു. പനീര്‍ശെല്‍വം ബിജെപി പാളയത്തിലെത്തി എന്നതിന്റെ വ്യക്തമായ സൂചനയാണിത്. എന്ത് അടിസ്ഥാനത്തിലാണ് ഒപിഎസ്സിന് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചതെന്നും ദിനകരന്‍ ചോദിക്കുന്നു. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് കേന്ദ്രം അടുത്തിടെ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ops

ഏപ്രില്‍ രണ്ടിനാണ് പനീര്‍ശെല്‍വത്തിന് കേന്ദ്രം വിഐപി സുരക്ഷ ഏര്‍പ്പെടുത്തിയത്. കേന്ദ്ര പാരാമിലിട്ടറി ഫോഴ്‌സിന്റെ ഏറ്റവും താഴെയുള്ള വൈ കാറ്റഗറിയിലാണ് പനീര്‍ശെല്‍വത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. ഓപിഎസ്സിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ സിആര്‍പിഎഫിന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനീര്‍ശെല്‍വത്തിന്റെ കാറിന് നേരെ കല്ലേറ് അടക്കമുണ്ടായ പശ്ചാത്തലത്തിലാണ് കേന്ദ്രം സുരക്ഷ നല്‍കിയിരിക്കുന്നത്. ഓപിഎസ് പക്ഷക്കാരായ രാജ്യസഭാ എംപി വി മെത്രേയന്‍ അടക്കമുള്ളവര്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് സുരക്ഷ അഭ്യര്‍ത്ഥിച്ചിരുന്നു.

English summary
TTV dinakaran says that Y category security for OPS shows that he is in BJP's grip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X