Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളളാപ്പള്ളി നടേശന് 'വൈ കാറ്റഗറി ' സുരക്ഷ... മുഖ്യമന്ത്രിയ്ക്കില്ലാത്ത സുരക്ഷ!!!

കണിച്ചുകുളങ്ങര: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അത്ര വലിയ ഭീഷണിയൊക്കെ നേരിടുന്നുണ്ടോ? അടുത്തിടെയായി അദ്ദേഹം നടത്തുന്ന പല പരാമര്‍ശങ്ങളും വലിയ വിവാദങ്ങളായി മാറിയിരുന്നെങ്കിലും പ്രത്യക്ഷമായി വലിയ ഭീഷണിയൊന്നും ഉണ്ടായിരുന്നില്ല.

എന്നാലിപ്പോള്‍ പുറത്ത് വരുന്ന വിവരം അതൊന്നും അല്ല. വെള്ളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ വന്‍ സുരക്ഷയാണ് അനുവദിച്ചിരിയ്ക്കുന്നത്. വൈ കാറ്റഗറി സുരക്ഷ. എന്താണ് സംഭവം എന്നല്ലേ....

സുരക്ഷാ ഭീഷണി

സുരക്ഷാ ഭീഷണി

വെള്ളാപ്പള്ളി നടേശന് ഒരു തീവ്രവാദ സംഘടനയില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് പറയുന്നത്. ഇതോടെയാണ് അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

അല്‍ ഉമ

അല്‍ ഉമ

അല്‍ ഉമ എന്ന തീവ്രവാദി സംഘടനയാണ് വെള്ളാപ്പള്ളി നടേശനെതിരെ ഭീഷണി മുഴക്കിയിരിയ്ക്കുന്നത്.

വൈ കാറ്റഗറി

വൈ കാറ്റഗറി

വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

13 ഭടന്‍മാര്‍

13 ഭടന്‍മാര്‍

13 സിഐഎസ്എഫ് ഭടന്‍മാരാണ് വെള്ളാപ്പള്ളി നടേശന്റെ സുരക്ഷയ്ക്കായി എത്തിയിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ കണിച്ചുകുളങ്ങരയില്‍ എത്തി.

ഇനി 24 മണിക്കൂറും...

ഇനി 24 മണിക്കൂറും...

ഇനി മുതല്‍ 24 മണിക്കൂറും വെള്ളാപ്പള്ളി നടേശന്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തില്‍ ആകും. പൊതുപരിപാടികളിലും സുരക്ഷയൊരുക്കുക സിഐഎസ്എഫ് ഭടന്‍മാര്‍തന്നെയാകും.

മുഖ്യമന്ത്രിയ്ക്കില്ലാത്ത സുരക്ഷ

മുഖ്യമന്ത്രിയ്ക്കില്ലാത്ത സുരക്ഷ

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കോ, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോ ഇല്ലാത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇപ്പോള്‍ വെളളാപ്പള്ളി നടേശനുള്ളത്.

സംഗതി അത് തന്നെ...!!!

സംഗതി അത് തന്നെ...!!!

വെള്ളാപ്പള്ളി നടേശന് ഇപ്പോള്‍ ഇങ്ങനെ ഒരു സുരക്ഷ ഒരുക്കാന്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്? മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ ആര്‍എസ്എസ്-ബിജെപി ബന്ധം തന്നെയാണ് കാരണം എന്നാണ് പലരും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+