യാദവ് അടുത്ത സുഹൃത്ത്, ഇല്‍മിയെ തിരിച്ചുകൊണ്ടുവരും
ദില്ലി: ആം ആദ്മി പാര്‍ട്ടിയെ പ്രതിസന്ധികളില്‍ നിന്നും തിരിച്ചുകൊണ്ടുവരാന്‍ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് ശ്രമം തുടങ്ങി. ഉടക്കി നില്ക്കുന്ന പ്രമുഖ നേതാവ് യോഗേന്ദ്ര യാദവിനെ അനുനയിപ്പിക്കാനും പാര്‍ട്ടി വിട്ടുപോയ ഷാസിയ ഇല്‍മിയെ തിരിച്ചുകൊണ്ടുവരാനുമാണ് കെജ്രിവാളിന്റെ ശ്രമം. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് എ എ പിയില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടത്.
യോഗേന്ദ്ര യാദവ് മുന്നോട്ടുവെച്ചത് ഗൗരവമായ വിഷയങ്ങളാണ് എന്ന് കെജ്രിവാള് പറഞ്ഞു. യാദവ് എന്റെ അടുത്ത സുഹൃത്താണ്. വളരെ പ്രധാനപ്പെട്ട സഹപ്രവര്‍ത്തകനാണ്. ഗൗരവതരമായ വിഷയങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. എത്രയും വേഗം അവ പരിഹരിക്കും - കെജ്രിവാള് ഉറപ്പുനല്‍കി. യോഗേന്ദ്ര യാദവിനെ വിമര്‍ശിച്ച മനീഷ് സിസോദിയയുടെ നിലപാടിന് കടകവിരുദ്ധമായാണ് കെജ്രിവാള് സംസാരിച്ചത്.

ദില്ലി അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായി ഷാസിയ ഇല്‍മിയെ പാര്‍ട്ടിയില്‍ തിരിച്ചുകൊണ്ടുവരാനാണ് കെജ്രിവാള് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്നാരോപിച്ച് ഇല്‍മി പാര്‍ട്ടി വിട്ടുപോയത്. ദില്ലി നിയമസഭയിലേക്കും ലോക്സഭിലേക്കും മത്സരിച്ചെങ്കിലും രണ്ടിലും ഇല്‍മി തോറ്റിരുന്നു.
വ്യക്തികളുടെ താല്പര്യമാണ് ആം ആദ്മി പാര്‍ട്ടിയില്‍ എന്ന് ആരോപിച്ചാണ് യോഗേന്ദ്ര യാദവ് എ എ പിയുടെ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചത്. ഏഴ് പോയിന്റുകളും യാദവ് മുന്നോട്ടുവെച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ഏകാധിപത്യമാണ് എന്നും പ്രവര്‍ത്തകരോട് കൂടിയാലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നു എന്നും നേരത്തെ തന്നെ ആരോപണങ്ങളുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications