കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാദവ് അടുത്ത സുഹൃത്ത്, ഇല്‍മിയെ തിരിച്ചുകൊണ്ടുവരും

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയെ പ്രതിസന്ധികളില്‍ നിന്നും തിരിച്ചുകൊണ്ടുവരാന്‍ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ശ്രമം തുടങ്ങി. ഉടക്കി നില്‍ക്കുന്ന പ്രമുഖ നേതാവ് യോഗേന്ദ്ര യാദവിനെ അനുനയിപ്പിക്കാനും പാര്‍ട്ടി വിട്ടുപോയ ഷാസിയ ഇല്‍മിയെ തിരിച്ചുകൊണ്ടുവരാനുമാണ് കെജ്രിവാളിന്റെ ശ്രമം. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് എ എ പിയില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടത്.

യോഗേന്ദ്ര യാദവ് മുന്നോട്ടുവെച്ചത് ഗൗരവമായ വിഷയങ്ങളാണ് എന്ന് കെജ്രിവാള്‍ പറഞ്ഞു. യാദവ് എന്റെ അടുത്ത സുഹൃത്താണ്. വളരെ പ്രധാനപ്പെട്ട സഹപ്രവര്‍ത്തകനാണ്. ഗൗരവതരമായ വിഷയങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. എത്രയും വേഗം അവ പരിഹരിക്കും - കെജ്രിവാള്‍ ഉറപ്പുനല്‍കി. യോഗേന്ദ്ര യാദവിനെ വിമര്‍ശിച്ച മനീഷ് സിസോദിയയുടെ നിലപാടിന് കടകവിരുദ്ധമായാണ് കെജ്രിവാള്‍ സംസാരിച്ചത്.

kejriwal

ദില്ലി അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പായി ഷാസിയ ഇല്‍മിയെ പാര്‍ട്ടിയില്‍ തിരിച്ചുകൊണ്ടുവരാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്നാരോപിച്ച് ഇല്‍മി പാര്‍ട്ടി വിട്ടുപോയത്. ദില്ലി നിയമസഭയിലേക്കും ലോക്‌സഭിലേക്കും മത്സരിച്ചെങ്കിലും രണ്ടിലും ഇല്‍മി തോറ്റിരുന്നു.

വ്യക്തികളുടെ താല്‍പര്യമാണ് ആം ആദ്മി പാര്‍ട്ടിയില്‍ എന്ന് ആരോപിച്ചാണ് യോഗേന്ദ്ര യാദവ് എ എ പിയുടെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചത്. ഏഴ് പോയിന്റുകളും യാദവ് മുന്നോട്ടുവെച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ഏകാധിപത്യമാണ് എന്നും പ്രവര്‍ത്തകരോട് കൂടിയാലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നു എന്നും നേരത്തെ തന്നെ ആരോപണങ്ങളുണ്ട്.

English summary
Arvind Kejriwal said Yogendra Yadav a valued colleague, will also try to bring Shazia Ilmi back into AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X