Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യ രാജേന്ദ്രനുമായി ഉടക്കിയ യദുവിന് നിയമനം; നിയമസഭയിലേക്ക് ബസ് ഓടിക്കും, ചാണ്ടി ഉമ്മന്‍ ഇടപെട്ടു

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായി നടു റോഡില്‍ തര്‍ക്കമുണ്ടാകുകയും വെട്ടിലാകുകയും ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി യുഡിഎഫ് സര്‍ക്കാര്‍. നിയമസഭയിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബസിലെ ഡ്രൈവറായി യദു ഇന്നലെ മുതല്‍ ജോലിയില്‍ പ്രവേശിച്ചു. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമനം എന്നാണ് വിവരം.

ദിലീപ് തെറ്റുകാരനല്ല എന്ന് പറയുന്നതും പള്‍സര്‍ സുനിക്ക് മാലയിടുന്നതും രണ്ടാണ്; രാഹുല്‍ ഈശ്വര്‍
ദിലീപ് തെറ്റുകാരനല്ല എന്ന് പറയുന്നതും പള്‍സര്‍ സുനിക്ക് മാലയിടുന്നതും രണ്ടാണ്; രാഹുല്‍ ഈശ്വര്‍

ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ല, മോശം ആംഗ്യം കാണിച്ചു, തെറി പറഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് നേരത്തെ യദുവിനെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് ജോലി നഷ്ടമായിരുന്നു. ഈ വിവാദം പിന്നീട് കേസാകുകയും ചെയ്തിരുന്നു. ആര്യ രാജേന്ദ്രന്‍ ദേഷ്യം തീര്‍ക്കുകയാണ് എന്ന് യദു നേരത്തെ ആരോപിച്ചിരുന്നു.

yadhu ksrtc aryarajendran

നിയമസഭയിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബസില്‍ ഡ്രൈവറായിട്ടാണ് യദുവിന് ജോലി ലഭിച്ചിരിക്കുന്നത്. താല്‍ക്കാലിക നിയമനം ആണ്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇടപെട്ടതോടെയാണ് നിയമനം എന്നാണ് വിവരം. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. വെള്ളിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപടി നേരിട്ടവരെയെല്ലാം യുഡിഎഫ് സര്‍ക്കാര്‍ തിരിച്ചെടുക്കുന്ന കാഴ്ചയാണിപ്പോള്‍.

ഇറാന് 1000 കോടി നല്‍കാമെന്ന് യുഎഇ; 300 കോടി വിട്ടുകൊടുത്തു എന്ന് റിപ്പോര്‍ട്ട്, പിന്നാലെ പ്രതികരണം
ഇറാന് 1000 കോടി നല്‍കാമെന്ന് യുഎഇ; 300 കോടി വിട്ടുകൊടുത്തു എന്ന് റിപ്പോര്‍ട്ട്, പിന്നാലെ പ്രതികരണം

യദു അടുത്തിടെ ഐഎന്‍ടിയുസിയില്‍ ചേര്‍ന്നിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ലഭിക്കുന്നതിനുള്ള അഭിമുഖ പരീക്ഷയിലും പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ ഫലം വന്നിട്ടില്ല. അതിനിടെയാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. ആര്യ രാജേന്ദ്രനെതിരായ വികാരം ശക്തിപ്പെടാന്‍ കാരണമായ സംഭവമായിരുന്നു യദുവിനെതിരായ നടപടി. എന്നാല്‍ യദു മോശമായി പെരുമാറി എന്ന ആര്യയുടെ പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപടി നേരിട്ട ഐഎഎസ് ഓഫീസര്‍മാര്‍ മുതല്‍ പോലീസുകാര്‍ക്ക് വരെ യുഡിഎഫ് സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യത്തില്‍ നിയമനം നല്‍കുന്നു എന്ന ആക്ഷേപം നിലവിലുണ്ട്. യുഡിഎഫുമായി ബന്ധമുള്ളവരെ എല്‍ഡിഎഫ് സര്‍ക്കാര്‍ മോശമായിട്ടാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.

 മോഹന്‍ലാലിനെതിരെ പരാതി; തന്റെ വാഹന നമ്പര്‍ ദൃശ്യം 3യില്‍ ഉപയോഗിച്ചു, യുവാവിന്റെ ആവശ്യം ഇങ്ങനെ
മോഹന്‍ലാലിനെതിരെ പരാതി; തന്റെ വാഹന നമ്പര്‍ ദൃശ്യം 3യില്‍ ഉപയോഗിച്ചു, യുവാവിന്റെ ആവശ്യം ഇങ്ങനെ

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം', കണ്ണൂരിലെ എഡിഎമിന്റെ മരണം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം, കൊല്ലത്ത് ആരോഗ്യ വകുപ്പിന്റെ വീഴ്ച കാരണം ദുരന്തം ഏറ്റുവാങ്ങിയ കുടുംബം എന്നിവര്‍ക്കെല്ലാം യുഡിഎഫ് അധികാരത്തിലെത്തിയ പിന്നാലെ ആശ്വാസം ലഭിച്ചിരുന്നു. ഈ ഗണത്തില്‍ അവസാനത്തെ പേരാണ് യദുവിന്റേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+