Get Updates
Get notified of breaking news, exclusive insights, and must-see stories!

മേമനുവേണ്ടി പ്രചാരണം; കിസ്സ് ഓഫ് ലവ് ഫേസ്ബുക്ക് പേജ് പൂട്ടി

കൊച്ചി: മുംബൈ സ്‌ഫോടന പരമ്പരക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ മേമന്റെ ചിത്രവുമായി പ്രചരണം നടത്തിയ കിസ്സ് ഓഫ് ലവ് ഫേസ്ബുക്ക് പേജ് അധികൃതര്‍ പൂട്ടി. മേമനെ അനുകൂലിക്കുകയാണെന്നും തീവ്രവാദം പ്രചരിപ്പിക്കുന്നെന്നും കാട്ടി ഫേസ്ബുക്ക് അധികൃതര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് താത്കാലികമായി പേജ് പൂട്ടിയതെന്നാണ് വിവരം.

രണ്ടുലക്ഷത്തില്‍പരം ലൈക്കുകള്‍ ലഭിച്ച പേജാണ് പൂട്ടിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സംഘാടകര്‍ പുതിയൊരു പേജ് തുടങ്ങിയിട്ടുണ്ട്. ചുംബന സമരത്തിന്റെ പ്രചരണത്തിനായാണ് പേജ് തുടങ്ങിയത്. സമരം അവസാനിച്ചതിനുശേഷം സമകാലീന വിഷയങ്ങള്‍ പേജില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം നടന്ന മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടക്കുന്ന ചര്‍ച്ച ഈ പേജിലും നടന്നിരുന്നു.

kiss-of-love

മേമനെ അനുകൂലിക്കുന്ന തരത്തിലുള്ളവയായിരുന്നു മിക്കവയും. രാജ്യം കൊടുകുറ്റവാളിയായി കണ്ട് തൂക്കിലേറ്റിയ ഒരാളെ വീരപുരുഷനായാണ് ചിലര്‍ ഫേസ്ബുക്കില്‍ കൊണ്ടുനടക്കുന്നത്. ഇത്തരക്കാരുടെ പ്രൊഫൈലുകളും അധികൃതരുടെ നിരീക്ഷണത്തിലാണ്. മേമന്റെ ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതിയുടെ ഫേസ്ബുക്ക് അക്കൗണ്ടും 24 മരവിപ്പിച്ചിരിക്കുകയാണ്.

അതിനിടെ കൊച്ചിയില്‍ നടന്ന കിസ്സ് ഓഫ് ലവ് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 145, 147, 283, 294(b), 506(ii), 377, 149 ipc എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 10 വര്‍ഷവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+