• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസഭ്യം പറയുന്ന സിപിഎം അണികളുടെ സംസ്കാരം മുസ്ലീം ലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല;കെപിഎ മജീദ്

മലപ്പുറം; യാസര്‍ എടപ്പാളിനെ തള്ളി മുസ്ലീം ലീഗ് പ്രദേശിക നേതൃത്വം. യാസര്‍ എടപ്പാള്‍ മുസ്ലിം ലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി വ്യക്തമാക്കി. യാസറിന്റെ മോശമായ ഫേസ്ബുക്ക് പോസ്റ്റിനെ പാർട്ടി ഇതുവരെ പിന്തുണച്ചിട്ടില്ലെന്നും തവനൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ആര്‍കെ ഹമീദ് പറഞ്ഞു.

അതേസമയം വിവാദങ്ങളുട പശ്ചാത്തലത്തിൽ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വും വിശദീകരണവുമായി രംഗത്തെത്തി. കേരളത്തില്‍ മുസ്‌ലിംലീഗിന് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനമുണ്ടെന്നും സ്വതന്ത്ര വ്യക്തികളെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

അന്തസായ പാരമ്പര്യം ഉണ്ട്

അന്തസായ പാരമ്പര്യം ഉണ്ട്

മുസ്‌ലിംലീഗ് പാർട്ടിക്ക് അന്തസ്സാർന്ന ആശയവും ചരിത്രവും പാരമ്പര്യവുമുണ്ട്. പാർട്ടിയുടെ നയവും നിലപാടും വ്യക്തമാക്കാൻ പര്യാപ്തമായ വാർഡ് കമ്മിറ്റി മുതൽ ദേശീയ കമ്മിറ്റി വരെയുള്ള സംവിധാനങ്ങളും നേതാക്കളുമുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിന് വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട്.

ആരെയും ഏൽപ്പിച്ചിട്ടില്ല

ആരെയും ഏൽപ്പിച്ചിട്ടില്ല

സോഷ്യൽ മീഡിയയിൽ പാർട്ടിക്കു വേണ്ടി മാന്യമായും നിസ്വാർത്ഥമായും ഇടപെടുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ സേവനവും വിലമതിക്കുന്നു.

അതേസമയം പാർട്ടിക്കു വേണ്ടി പോരാടാൻ സോഷ്യൽ മീഡിയയിൽ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ല.

പാർട്ടി ഏറ്റെടുക്കില്ല

പാർട്ടി ഏറ്റെടുക്കില്ല

അങ്ങനെ ആരെങ്കിലും പാർട്ടിയുടെ സൈബർ വക്താക്കളായോ ഐ.ടി സെൽ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ല.

സിപിഎം സംസ്കാരം

സിപിഎം സംസ്കാരം

തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്‌ലിംലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല. രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും മാനിച്ചുകൊണ്ടായിരിക്കണം സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ.

ദുരുപയോഗം ചെയ്യരുത്

ദുരുപയോഗം ചെയ്യരുത്

മാന്യമായി രാഷ്ട്രീയം പറയാനും സംവദിക്കാനുമുള്ള അവസരമാണ് സാമൂഹ്യ മാധ്യമങ്ങൾ നമുക്ക് തുറന്നു തന്നിരിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. -കെ.പി.എ മജീദ്

മാണിയില്ലാത്ത ദേശാഭിമാനിയുടെ‘ഹോ അതെന്തൊരു കോഴക്കാലം';'പക്ഷേ ബൂമറാങ്ങ്',ഭിത്തിയിലൊട്ടിച്ച് ഡോ ആസാദ്

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറിയും ഇന്ത്യ സന്ദര്‍ശിക്കും

ടൂറിസ്റ്റുകളെ രാജ്യത്തേക്ക് അനുവദിക്കില്ല; പക്ഷേ ബിസിനസ് യാത്രകളാകാം; പുതിയ മാർഗനിർദ്ദേശങ്ങൾ

ഈ തെറ്റായ ചുവട് കോൺഗ്രസിന്റെ തന്നെ നാശത്തിലായിരിക്കും അവസാനിക്കുന്നത്, വിമർശിച്ച് എംഎ ബേബി

English summary
yasar edappal is not a muslim league member says local leaders,and KPA majeed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X