കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതംമാറിയ യാസറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞത് 17 വര്‍ഷം

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: ആമപ്പാറക്കല്‍ യാസിര്‍ വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ കേസിലെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നാലാം പ്രതി ഒളിവില്‍ കഴിഞ്ഞത് 17വര്‍ഷം. പുറത്തൂര്‍ പുതുപ്പള്ളി സ്വദേശി ചന്ദനപറമ്പില്‍ സുരേന്ദ്രനെ (45)യാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആര്‍എസ്എസ്പ്രവര്‍ത്തകനാണ്. 1998ലാണ് ഓട്ടോഡ്രൈവറായ യാസിറിനെ ഒരു സംഘമാളുകള്‍ കൊലപ്പെടുത്തിയത്.തട്ടാന്‍ സമുദായക്കാരനായിരുന്ന ഇയാള്‍ മത പരിവര്‍ത്തനം നടത്തി യാസിര്‍ എന്നു പേരു സ്വീകരിച്ചു.തുടര്‍ന്ന് മത പരിവര്‍ത്തന ദൗത്യവുമായി കഴിഞ്ഞുവെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്.സുരേന്ദ്രന്‍ ഒഴികെയുള്ളവരെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതി ശിക്ഷിച്ചു.

വേശ്യയെന്ന് വിളിച്ച് യുവാക്കള്‍ പീഡിപ്പിച്ചു: യുവതിയെ ഭര്‍ത്താവ് പരസ്യമായി കെട്ടിയിട്ട് മര്‍ദിച്ചു!
ഇതിനിടെ കേസിലെ പ്രതികളിലൊരാളായ തിരുന്നിലത്ത് കണ്ടി രവിയെ വെട്ടിക്കൊന്നു. ഹൈക്കോടതി വിധി പിന്നീട് സുപ്രീം കോടതി റദ്ദാക്കി. രവി വധക്കേസിലെ പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതിയും വെറുതെ വിട്ടു. യാസിര്‍ വധക്കേസില്‍ അറസ്റ്റിലാവുമെന്നറിഞ്ഞ് സുരേന്ദ്രന്‍ വിദേശത്തേക്ക് കടന്നു. തിരിച്ചെത്തി എറെ കാലം കുടകില്‍ കഴിഞ്ഞു. സുരേന്ദ്രനെ അന്വേഷിച്ച് പോലീസ് കുടകില്‍ പോയെങ്കിലും കണ്ടു കിട്ടിയില്ല. അതിനു ശേഷം നാട്ടിലെത്തിയ സുരേന്ദ്രന്‍ വീടിനു സമീപത്തുള്ള കാട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.പ്രതിയെ മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

rss

ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഒന്‍പത് പേരെയാണ് ദൃക്സാക്ഷിയുടെ മൊഴിയെടുക്കാന്‍ പോലിസ് വൈകിയെന്ന കാരണം സുപ്രിംകോടതി വെറുതെവിട്ടിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവന്റെ ഘാതകരെ വെറുതെവിട്ടതിലെ സങ്കടം പങ്കുവെച്ച് തുടര്‍ന്ന് യാസറിന്റെ ഭാര്യ സുമയ്യയും മകള്‍ ആരിഫയും ആബിദയും രംഗത്തുവന്നിരുന്നു.

വെറുതെ വിട്ട പ്രതികളെല്ലാം തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും ആര്‍എസ്എസ് പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവരായിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന നന്ദകുമാര്‍, തിരൂര്‍ താലൂക്ക് കാര്യവാഹകും നാരായണന്‍കുട്ടി മണ്ഡല്‍ കാര്യവാഹകും നേരത്തെ കൊല്ലപ്പെട്ട തിരുനിലത്ത്കണ്ടി രവി തിരുനാവായ മണ്ഡല്‍ കാര്യവാഹകുമായിരുന്നു. ശിവപ്രസാദാവട്ടെ ശാരീരിക കാര്യവാഹുമായിരുന്നു.

1998ല്‍ പയ്യനങ്ങാടിയിലെ വീടിനടുത്തുവച്ചാണ് ആര്‍എസ്എസ് സംഘം ആഭരണശാല നടത്തിയിരുന്ന യാസറിനെയും കൂടെയുണ്ടായിരുന്ന അസീസിനെയും അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അസീസിന്റെ ജീവന്‍ തിരിച്ചു കിട്ടി. സംഘപരിവാര്‍ ബന്ധമുണ്ടെന്ന് ഹൈക്കോടതിയില്‍ പരാതിയും ജില്ലയിലാകെ പോസ്റ്ററും പ്രത്യക്ഷപ്പെട്ട മഞ്ചേരി ഫാസ്റ്റ്ട്രാക്ക് ജഡ്ജി കെ ചന്ദ്രദാസാണ് 2005 ജൂണില്‍ ഈ കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടത്. വിചാരണകോടതിയില്‍ പക്ഷപാതപരമായി പെരുമാറിയ ന്യായാധിപനെതിരേ യാസറും മക്കളും ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് കുത്തിക്കുത്തി ചോദിച്ച് സുമയ്യയേയും മക്കളെയും ചന്ദ്രദാസ് കരയിപ്പിച്ചത് അന്നു വലിയ വാര്‍ത്തയായിരുന്നു. സാക്ഷികളുടെ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്നു പറഞ്ഞാണ് പ്രതികളെ വെറുതെവിട്ടത്. 2009 നവംബര്‍ മാസത്തില്‍് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എട്ടു പ്രതികളെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ബാലകൃഷ്ണനെ വെറുതെ വിടുകയായിരുന്നു. ഹൈക്കോടതിയിലെ ജഡ്ജിമാരായ ബാലചന്ദ്രനും ബവദാസും വിധിയില്‍ ഫാസ്റ്റ്ട്രാക്ക് ജഡ്ജി ചന്ദ്രദാസിനെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

വിധിന്യായം എഴുതിയതിനു ശേഷം ഒരു ന്യായാധിപനും വിചാരണപ്രഹസനം നടത്തരുതെന്നായിരുന്നു അവരുടെ കമന്റ്. 2013ലാണ് സുപ്രിംകോടതിയില്‍ നിരന്തരം ഹരജി കൊടുത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത്. ഇസ്ലാം സ്വീകരിച്ച തട്ടാന്‍ ജോലി ചെയ്യുന്ന യാസറും ഇസ്ലാം സ്വീകരിച്ച ബൈജു എന്ന അബ്ദുല്‍ അസീസും ഈ മേഖലയില്‍ സജീവമായ ഇസ്ലാമിക പ്രബോധനം നിര്‍വഹിച്ചിരുന്നതാണ് ആര്‍എസ്എസുകാര്‍ക്ക് പ്രകോപനമായത്. ബൈജു എന്ന അബ്ദുല്‍ അസീസ് മുന്‍പ് കണ്ണംകുളത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. യാസറും അബ്ദുല്‍ അസീസും മുഖേന നിരവധി പേര്‍ ഇസ്ലാം സ്വീകരിക്കുന്നുവെന്നതായിരുന്നു കൊലപാതകത്തിനു കാരണം. അന്നത്തെ തിരൂര്‍ ഡിവൈഎസ്പി കെ സുബൈര്‍, സിഐ വി പി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നായയെ കണ്ട് പേടിച്ചോടിയ ആന... ഒടുവിൽ ദാരുണാന്ത്യം; ഒരു ആന നായയെ പേടിക്കുമോ? രുക്കുവിന് സംഭവിച്ചത്...നായയെ കണ്ട് പേടിച്ചോടിയ ആന... ഒടുവിൽ ദാരുണാന്ത്യം; ഒരു ആന നായയെ പേടിക്കുമോ? രുക്കുവിന് സംഭവിച്ചത്...

കേംബ്രിഡ്ജ് അനലറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തില്‍ നിന്നുള്ള വ്യവസായി ആരാണ്? പിന്നില്‍ ബിജെപികേംബ്രിഡ്ജ് അനലറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തില്‍ നിന്നുള്ള വ്യവസായി ആരാണ്? പിന്നില്‍ ബിജെപി

English summary
yasar murder case;rss worker hide from police for 17 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X