Get Updates
Get notified of breaking news, exclusive insights, and must-see stories!

യതീഷ്ചന്ദ്രയുടെ പരസ്യശിക്ഷയ്ക്ക് ഇരയായത് ഭക്ഷണമെത്തിക്കാന്‍ പുറത്തിറങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍

കണ്ണൂര്‍: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ എന്നും വിവാദങ്ങളില്‍ ചെന്ന് തല വയ്ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. ഒരുകാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍. എന്നാല്‍ ശബരിമലയില്‍ കൈക്കൊണ്ട മുഖം നോക്കാതെയുള്ള നടപടിക്കാണ് യതീഷ് ചന്ദ്രയ്ക്ക് കൂടുതല്‍േ കയ്യടി നേടികൊടുക്കാന്‍ കാരണമായത്. അങ്കമാലിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിനും പുതുവൈപ്പ് സമരത്തിലും ആളുകളെ കൈകാര്യം ചെയ്തതോടെ സംഘികളുടെ പ്രീയപ്പെട്ടവനായി മാറിയിരുന്നു യതീഷ് ചന്ദ്ര. യതീഷിന്റെ പേരില്‍ ഫാന്‍സ് പേജുകളടക്കം ഉണ്ടാക്കി സംഘപരിവാര്‍ അനുകൂലികള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ശബരിമലയിലെ നടപടിയോടെ സംഘികളുടെ കണ്ണിലെ കരടായിമാറിയിരുന്നു യതീഷ്.

നിലവില്‍ കണ്ണൂര്‍ എസിപിയായ യതീഷ് ചന്ദ്ര അഴീക്കലില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ പരസ്യമായി ശിക്ഷിച്ച സംഭവത്തോടെയാണ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും വിശദീകരണം തേടിയിരുന്നു. എസ്പിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും അച്ചടക്ക നടപടി വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ യതീഷ് ചന്ദ്രയുടെ പരസ്യശിക്ഷയ്ക്ക് വിധേയമായവരില്‍ സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങിയവരുമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. വിശദാംശങ്ങളിലേക്ക്.

ഭക്ഷണമെത്തിക്കാന്‍ വന്നവര്‍

ഭക്ഷണമെത്തിക്കാന്‍ വന്നവര്‍

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരും പട്ടിണികിടക്കരുതെന്ന ലക്ഷ്യം വച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളുകളെയും എസ്പി ഏത്തമിടീപ്പിച്ചെന്ന് എഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ധനര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ പുറപ്പെട്ടതാണെന്ന് പറഞ്ഞിട്ടും എസ്പി യതീഷ് ചന്ദ്ര നിര്‍ബന്ധിപ്പിച്ച് ഏത്തമിടീപ്പിച്ചെന്ന് അഴീക്കല്‍ സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

100 തവണ ഏത്തമിടീപ്പിച്ചു

100 തവണ ഏത്തമിടീപ്പിച്ചു

ഭക്ഷണമെത്തിക്കാന്‍ പുറത്തിറങ്ങിയതാണെന്ന വ്യക്തമായ കാരണം പറഞ്ഞിട്ടും എസ്പി നിര്‍ബന്ധിച്ച് ഏത്തമിടീപ്പിച്ചെന്നാണ് അഴീക്കല്‍ സ്വദേശി പറഞ്ഞു. ശാരീരിക അവശതകളുണ്ടെന്ന പറഞ്ഞെങ്കിലും എസ്പി നിര്‍ബന്ധിച്ച് 100 തവണ ഏത്തമിടീപ്പിച്ചെന്നാണ് ഇവര്‍ പറയുന്നത്.പോലീസിനെ കണ്ട ഉടനെ പലരും ഓടി രക്ഷപ്പെട്ടിരുന്നു. ചിലര്‍ അവിടെ തന്നെ നിന്നു. ഇവരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് ഏത്തമിടീപ്പിച്ചത്. ശക്തമായ താക്കീത് നല്‍കിയായിരുന്നു പരസ്യശിക്ഷ നടപ്പാക്കിയത്.

മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കണ്ണൂരില്‍ പരസ്യമായി ഏത്തമിടീപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു. സര്‍ക്കാര്‍ നിര്‍്‌ദേശം പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. എസ്പിയുടെ നിര്‍ദ്ദേശാനുസരണം ഏത്തമിട്ടവര്‍ ചെയ്ത തെറ്റ് എന്താണെന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

അനുകൂലിച്ചും എതിര്‍ത്തും

അനുകൂലിച്ചും എതിര്‍ത്തും

കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയാണ് യതീഷ് ചന്ദ്ര. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിര്‍ദേശം ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്. മുമ്പും വിവിധ സംഭവങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് യതീഷ് ചന്ദ്ര. എന്നാല്‍ പുതിയ സംഭവത്തിവത്തില്‍ അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു.

യതീഷ് ചന്ദ്രയ്ക്ക് പറയാനുള്ളത്

യതീഷ് ചന്ദ്രയ്ക്ക് പറയാനുള്ളത്

ആളുകള്‍ക്ക് ഇനിയും കൊറോണയുടെ ഗൗരവം മനസിലായിട്ടില്ലെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. എല്ലാദിവസവും കേസെടുക്കുന്നുണ്ട്. എന്നിട്ടും ആളുകള്‍ പുറത്തിറങ്ങുന്നു. മാന്യമായി എല്ലാവരോടും കുറേദിവസം പറഞ്ഞു. പ്രായം കൂടിയവരായിരുന്നു അവര്‍. അടിക്കാന്‍ പറ്റില്ല. എന്നാല്‍ പുറത്തിറങ്ങിയത് അംഗീകരിക്കാനും സാധിക്കില്ല. ജനങ്ങള്‍ ബോധവാന്‍മാരാകുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+